നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണ വാറണ്ട്, ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റണം!

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. കേസില്‍ പുതിയ മരണവാറണ്ട് ഡല്‍ഹി കോടതി പുറപ്പെടുവിച്ചു.ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് വധശിക്ഷ നടപ്പിലാക്കുക.

അതിനിടെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത വധശിക്ഷ റദ്ധാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് വാദം. ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി ഹൈക്കോടതി തള്ളിയ വാദത്തിനെതിരായാണ് പവന്‍ ഗുപ്ത ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, കേസിലെ മറ്റൊരു കുറ്റവാളി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളിയിരുന്നു.

Top