തി​രു​വ​ന​ന്ത​പു​ര​ം-ദ​മ്മാം; നേ​രി​ട്ടു​ള്ള സ​ര്‍​വി​സു​മാ​യി ഇ​ന്‍ഡി​ഗോ

റി​യാ​ദ്​: തി​രു​വ​ന​ന്ത​പു​രം-​ദ​മ്മാം റൂ​ട്ടി​ലെ യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ദ​മ്മാ​മി​ലേ​ക്ക് ഇ​ന്‍ഡി​ഗോ നേ​രി​ട്ടു​ള്ള സ​ര്‍​വി​സ് ആ​രം​ഭി​ക്കു​ന്നു. മാ​ര്‍ച്ച്‌ ഏ​ഴ്​ മു​ത​ലാ​ണ് പു​തി​യ പ്ര​തി​ദി​ന സ​ര്‍​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക് ര​ണ്ടി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് അ​ഞ്ചി​ന്​ ദ​മ്മാ​മി​ല്‍ എ​ത്തും.

തി​രി​കെ​യു​ള്ള സ​ര്‍​വി​സു​ക​ള്‍ മാ​ര്‍ച്ച്‌ 29 വ​രെ പു​ല​ര്‍​ച്ച 5.25ന് ​ദ​മ്മാ​മി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 12.35ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. മാ​ര്‍​ച്ച്‌​ 30 മു​ത​ല്‍ രാ​ത്രി 12.55ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 8.20ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ സ​ര്‍​വീ​സ് ക്ര​മീ​ക​ര​ണം. ഏ​റെ ജ​ന​പ്രി​യ വി​മാ​ന​സ​ര്‍​വി​സ്​ ആ​യി​രു​ന്ന ജെ​റ്റ് എ​യ​ര്‍വേ​യ്സ് മു​ഴു​വ​ന്‍ സ​ര്‍​വി​സു​ക​ളും നി​ര്‍ത്ത​ലാ​ക്കി​യ ശേ​ഷം ദു​രി​ത​ത്തി​ലാ​യ യാ​ത്ര​ക്കാ​ര്‍ക്ക്, പ്ര​ത്യേ​കി​ച്ച്‌ കു​ടും​ബ​ങ്ങ​ള്‍​ക്ക്​ പു​തി​യ സ​ര്‍​വി​സ് ഏ​റെ ആ​ശ്വാ​സ​മാ​കും. 30 കി​ലോ ബാ​ഗേ​ജും ഏ​ഴു​കി​ലോ ഹാ​ന്‍​ഡ് ബാ​ഗും മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Top