പരോളിലിറങ്ങി ‘കാണാതായ’ മുംബൈ സ്ഫോടന കേസ് പ്രതി ഡോ. ജലീസ്​ അന്‍സാരി പിടിയില്‍

മുംബൈ: പരോളിലിറങ്ങി ‘കാണാതായ’ 1993 മുംബൈ സ്‌ഫോടന പരമ്ബര കേസിലെ പ്രതി ഡോ. ജലീസ്​ അന്‍സാരി കാണ്‍പുരില്‍ പിടിയിലായി.

21 ദിവസത്തെ ​പരോളിലായിരുന്ന 68കാരനായ ജലീസ്​ അന്‍സാരിയെ വ്യാഴാഴ്​ച മുതല്‍ കാണാനില്ലെന്ന്​ കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്​ച പരോള്‍ തീരാനിരിക്കെയായിരുന്നു അത്​. കാണ്‍പുരിലെ മസ്​ജിദില്‍ നിന്ന്​ ജുമാ നമസ്​കാരം കഴിഞ്ഞിറങ്ങു​​േമ്ബാഴാണ്​ ജലീസ്​ പിടിയിലായതെന്നും രാജ്യം വിടാനുള്ള പദ്ധതിയിലായിരുന്നു അദ്ദേഹമെന്നും യു.പി. പൊലീസ്​ മേധാവി ഒ.പി. സിങ്​ പറഞ്ഞു.

അഗ്രിപാഡ മോമിന്‍പുര സ്വദേശിയായ ജലീസ്​ അന്‍സാരി ‘ഡോക്​ടര്‍ ബോംബ്’​ എന്ന പേരിലാണ്​ അറിയപ്പെടുന്നത്​. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള സംഘടനകള്‍ക്ക് ബോംബ് ഉണ്ടാക്കി കൊടുക്കാന്‍ സഹായിച്ചു എന്ന കേസില്‍ അജ്‌മീര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് 21 ദിവസത്തെ പരോളില്‍ ഇറങ്ങുന്നത്. പരോള്‍ കാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച ഹാജരാവേണ്ടതായിരുന്നു.

വ്യാഴാഴ്​ച പ്രഭാത നമസ്​കാരത്തിന്​ പോയ പിതാവിനെ കാണാനില്ലെന്ന്​ കാട്ടി ഉച്ചക്കുശേഷം മകന്‍ അഗ്രിപാഡ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ കാണ്‍പുരില്‍ വെച്ച്‌​ പിടിയിലാകുന്നത്​.

Top