പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച്‌ തസ്ലിമാ നസ്രീന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച്‌ എഴുത്തുകാരിയായ തസ്ലിമാ നസ്രീന്‍. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് തസ്ലിമാ നസ്രിന്‍ പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചത്. രാജ്യത്തിനാവശ്യം സ്വതന്ത്ര ചിന്തകരെയാണെന്നും തസ്ലീമാ നസ്രിന്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ഇനി നടപ്പിലാക്കാന്‍ സാധ്യതയുള്ള ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചും തസ്ലിമാ ആശങ്ക പ്രകടിപ്പിച്ചു.

ഏകീകൃത സിവില്‍ കോഡ് പുറം രാജ്യങ്ങളില്‍ സമത്വത്തിന് വേണ്ടി ഉപയോഗിക്കപ്പെടുമ്ബോള്‍ ഇന്ത്യയില്‍ അത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മതാടിസ്ഥാനത്തിലാണെന്നും അവര്‍ വിമര്‍ശിച്ചു. രാജ്യം വിട്ടുപോയത് തന്റെ തീരുമാനപ്രകാരം അല്ലായിരുന്നുവെന്നും ഭരണകൂടത്തിന്റെ സമ്മര്‍ദ്ദമാണ് അതിന് കാരണമെന്നും തസ്ലിമ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ അലയടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തസ്ലിമാ നസ്രീനും നിലപാട് വ്യക്തമാക്കിയത്.

Top