‘എന്തുകൊണ്ട് ഹെല്‍മെറ്റ് വയ്ക്കുന്നില്ല?’; നിയമലംഘകരെ ഉപന്യാസമെഴുതിച്ച്‌ മധ്യപ്രദേശ് പൊലീസ്

ഭോപ്പാല്‍ > ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്‍കി മധ്യപ്രദേശ്‌ പൊലീസ്. എന്തുകൊണ്ട് ഹെല്‍മെറ്റുവയ്ക്കാതെ വണ്ടിയോടിച്ചു എന്നത് സംബന്ധിച്ച്‌ ഉപന്യാസം എഴുതാനാണ് പൊലീസുകാര്‍ പിടികൂടിയവരോട് നിര്‍ദ്ദേശിച്ചത്.

ആറു ദിവസത്തിനിടെ നിയമലംഘനം നടത്തിയ 150 പേരാണ് നൂറ് വാക്കില്‍ ഉപന്യാസം എഴുതി പൊലീസിന് നല്‍കിയത്. റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.

ജനുവരി 11ന് തുടങ്ങിയ വ്യത്യസ്തമായ ഈ ശിക്ഷ ഇന്നവസാനിക്കും. ആളുകളില്‍ ബോധവത്കരണം നടത്താന്‍ ഭോപ്പാലില്‍ പൊലീസ് റാലിയും നടത്തി. ലഘുലേഖകളും ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിതരണം ചെയ്തു. ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി നേത്രപരിശോധനാ ക്യാമ്ബും പൊലീസ് നടത്തി.

Top