സബ്കളക്ടറും ഡോക്ടറും കസേരയെ ചൊല്ലി തമ്മിലടി

ജയ്പൂര്‍: ജില്ലാ ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ സബ് കളക്ടറും ആശുപത്രിയിലെ ഡോക്ടറും തമ്മില്‍ കസേരയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലാണ് സംഭവം. ജില്ലാ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സബ്കളക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്താനെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. പരിശോധനയ്ക്കെത്തിയ സബ്കളക്ടര്‍ ചില രേഖകള്‍ നോക്കുന്നതിനായി കസേര വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ രോഗിയെ പരിശോധിക്കുകയാണെന്നും കസേര നല്‍കാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. വേണമെങ്കില്‍ മറ്റേതെങ്കിലും കസേരയില്‍ ഇരിക്കാമെന്നും ഡോക്ടര്‍ സബ്കളക്ടറിനോട് പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സബ്കളക്ടര്‍ തയ്യാറായില്ല. ഇവര്‍ ഡോക്ടറോട് ബഹളം വെയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഡോക്ടറുടെയും സബ് കളക്ടറുടെയും വാക്‌പോരിന്റെ വീഡിയോ മനീഷ് കുമാര്‍ എന്ന ഡോക്ടറാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

Top