അതീവ ഗുരുതരം, കോണ്‍ഗ്രസ് പാര്‍ട്ടി മാറി ചിന്തിക്കണമെന്ന് ജോതിരാദിത്യ സിന്ധ്യ

: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി അങ്ങേയറ്റം നിരാശാജനകമാണൈന്നും പാര്‍ട്ടിയുടെ സമീപനരീതി മാറേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണ്. പുതിയരീതിയും പുതിയ സമീപനവും അനിവാര്യമായിരിക്കുന്നു. കാലം മാറി, രാജ്യവും മാറിയിരിക്കുന്നു. നാം ജനങ്ങളിലേയ്ക്ക് ഇറങ്ങിയേ മതിയാവൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏതാനും സംസ്ഥാനങ്ങളില്‍ നാം സര്‍ക്കാരുണ്ടാക്കി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top