പുല്‍വാമ ആക്രമണം; നിങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കും;ട്വീറ്റുമായി അമിത് ഷാ

പുല്‍വാമ ഭീകരാക്രമണത്തിന് ഒരു വയസ് തികയുന്ന നാളില്‍ ജീവന്‍വെടിഞ്ഞ 40 ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ധീരമരണം വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചത്.

‘പുല്‍വാമ ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. നമ്മുടെ മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കുമായി ജീവ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോടും കുടുംബങ്ങളോടും ഇന്ത്യ എന്നേക്കും നന്ദിയുള്ളവരായിരിക്കും,’അമിത് ഷാ കുറിച്ചു.

2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്നത്. കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാകിസ്താന്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു.

Top