1കോടി 27 ലക്ഷം ചെലവഴിച്ച് 12 കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കി മാതൃകാ ഇടപെടലുമായി അങ്കമാലി നഗരസഭ

അങ്കമാലി:
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 12 കുടുംബങ്ങൾക്കായുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം അങ്കമാലി നഗരസഭയിൽ പൂർത്തിയായി

ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിിക്കും.

അങ്കമാലി നഗരസഭ 2017-18 മുതല്‍ 2019-20 വരെയുള്ള വാര്‍ഷിക പദ്ധതികളിലായി ഉള്‍പ്പെടുത്തി 1.കോടി 27 ലക്ഷം രൂപ ചെലവഴിച്ചാണ് ഫ്ലാറ്റ് നിർമ്മാണം പൂർത്തീകരിച്ചത്

നഗരസഭ 11-ാം വാര്‍ഡില്‍ മേനാച്ചേരി എം.ഒ പാപ്പു – ഏല്യാ പാപ്പു ദമ്പതികള്‍ സൗജന്യമായി വിട്ടു നല്‍കിയ 15 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്

7500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് നിർമ്മാണം. 650 ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള 12 ഫ്ലാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്

ഇതിനോടകം 1-ാം വാര്‍ഡില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി മൂന്ന് നിലകളിലുള്ള ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആറ് കുടുംബങ്ങൾക്കു കൈമാറിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിനുള്ള രണ്ടാം ഘട്ട ഫ്ലാറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്

ഭൂരഹിതരായ 15 പേര്‍ക്ക് സ്ഥലം വാങ്ങുന്നതിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപയും നല്‍കി. ജനകീയ ആസൂത്രണ പദ്ധതി ലൈഫ് – പി.എം.എ.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 2015-16 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 366 ഭവനങ്ങള്‍ നിര്‍മ്മിച്ച് നൽകി എന്നുള്ളത് ചരിത്രനേട്ടമാണ്

തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി പി.എം എ വൈ -ലൈഫ് ഗുണഭോക്താക്കൾക്ക് ആയിരം സിമൻ്റ് കട്ടകളും, 90 തൊഴിൽ ദിനത്തിൻ്റെ വേതനത്തിന് ആനുപാതികമായ 24,390 രൂപയും, കിണർ നിർമ്മാണത്തിന് അപേക്ഷിച്ചവർക്ക് 25,000 ൽ പരം രൂപയും നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ സിമൻ്റ് കട്ട നിർമ്മാണ പദ്ധതി ആരംഭിച്ച സംസ്ഥാനത്തെ ആദ്യ നഗരസഭയും അങ്കമാലിയാണ്.

പ്രളയാനന്തര ഭവന പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഇരുപതോളം വീടുകളും നിര്‍മ്മിച്ചു നല്‍കാന്‍ അങ്കമാലി നഗരസഭയ്ക്ക് കഴിഞ്ഞു. ഭൂരഹിത ഭവന രഹിതരായി 99 പേരാണ് നഗരസഭയുടെ പട്ടികയിലുള്ളത്. ഇതിൽ 12 പേർക്കാണ് ആദ്യഘട്ടത്തിൽ ഫ്ലാറ്റുകൾ കൈമാറുുന്നത്

സ്ഥലം ലഭിക്കുന്നതനുസരിച്ച് ബാക്കിയുള്ളളവർക്കും ഫ്ലാറ്റ് നിർമ്മിച്ച് നൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നത് ഉദ്ഘാടന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും ബെന്നി ബഹനാൻ എം.പി, റോജി എം.ജോൺ എം.എൽ.എ, വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ ,ജില്ലാ കളക്ടർ എസ്.സുഹാസ്, ആർ.ജെ.ഡി.ആർ.എസ്.അനു ലൈഫ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഏണസ്റ്റ് തോമസ് ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ.ജേക്കബ് ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി.മോഹനൻ മുൻ മന്ത്രി ജോസ് തെറ്റയിൽ വൈസ് ചെയർമാൻ സ്ഥിരം സമിതി അദ്ധ്യക്ഷർ സി.ഡി.എസ്.ചെയർ പേഴ്സൺ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വ്യാപാരി വ്യവസായി പ്രതിനിധികൾ നഗരസഭ സെക്രട്ടറി എന്നിവർ പങ്കെടുക്കുന്നു .ചടങ്ങിൽ ഭവന സമുച്ചയത്തിന് സ്ഥലം വിട്ടു തന്ന കുടുംബാംഗങ്ങളെ ആദരിക്കുന്നു.
ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവന രഹിതരുടെ അന്തിമ ഗുണഭോക്തൃ പട്ടികയിൽ നിന്നുമാണ് അർഹരായവരെ തെരഞ്ഞെടുത്തത്

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻ പാട്ടും അരങ്ങേറുന്നതാണ്
ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

സ്നേഹപൂർവ്വം
എം.എ.ഗ്രേസി ചെയർപേഴ്സൺ
അങ്കമാലി നഗരസഭ

Top