ഡല്‍ഹിയില്‍ സംഘപരിവാര്‍ ഭീകരത ;മരണം 16

പൗ​ര​ത്വ സ​മ​ര​ത്തി​​​​​െന്‍റ പേ​രി​ല്‍ പൊ​ലീ​സ്​ കാ​വ​ലി​ല്‍ ഡ​ല്‍​ഹി​യില്‍ സം​ഘ്​​പ​രി​വാ​ര്‍ ന​ട​ത്തു​ന്ന ഏ​ക​പ​ക്ഷീ​യ​ ആ​ക്ര​മ​ണത്തില്‍ മരണം 16 ആയി. ചൊവ്വാഴ്​ച രാത്രിയും ചിലയിടങ്ങളില്‍ അക്രമമുണ്ടായി. 200ലേറെ പേര്‍ക്ക്​ പരിക്കേറ്റു.

മ​രി​ച്ച​വ​രു​ടെ ക​ണ​ക്ക്​ 16ലെ​ത്തി​യെ​ന്ന്​ ഒൗ​ദ്യോ​ഗി​ക​മാ​യി പ​റ​യു​േ​മ്ബാ​ള്‍ 35 ആ​യി​ട്ടു​ണ്ടെ​ന്നാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു​ള്ള വി​വ​ര​മ​നു​സ​രി​ച്ചാ​ണി​തെ​ന്നും യു​നൈ​റ്റ​ഡ്​ എ​ഗ​ന്‍​സ്​​റ്റ്​ ഹേ​റ്റ്​ നേ​താ​വ്​ ന​ദീം ഖാ​ന്‍ പ​റ​ഞ്ഞു.

അജിത്​ ഡോവല്‍ സന്ദര്‍ശിച്ചു
അക്രമബാധിത പ്രദേശങ്ങള്‍ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവല്‍ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി വീണ്ടും യോഗംചേര്‍ന്നു. കേന്ദ്രസേനയെ വിവിധ സ്​ഥലങ്ങളില്‍ വിന്യസിച്ചു. സ്​ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ്​ ആഭ്യന്തരവകുപ്പി​​​​െന്‍റ പ്രതികരണം. മോജ്​പൂര്‍, ജാഫ്രാബാദ്​, ചന്ദ്​ബാഗ്​, കര്‍വാള്‍ നഗര്‍ എന്നീ സ്​ഥലങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്​.

മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​​െന്‍റ വസതി വിദ്യാര്‍ഥികള്‍ ഉപരോധിക്കുന്നു

കെജ്​രിവാളി​​​​െന്‍റ വസതി വിദ്യാര്‍ഥികള്‍ ഉപരോധിച്ചു
അതിനിടെ, മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​​െന്‍റ വസതി വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. സംഘ്​പരിവാര്‍ അക്രമികള്‍ അഴിഞ്ഞാടിയ പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട്​ ജാമിഅ കോഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ്​ ഉപരോധിച്ചത്​. മുഖ്യമന്ത്രി നിഷ്​ക്രിയനാണെന്ന് ഇവര്‍ ആരോപിച്ചു.

ഞാ​യ​റാ​ഴ്​​ച തു​ട​ങ്ങിയ അ​ക്ര​മം ചൊ​വ്വാ​ഴ്​​ച അര്‍ധരാത്രി വരെ തുടര്‍ന്നു. തി​ങ്ക​ളാ​ഴ്​​ച ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ക്ര​മം അ​ര​ങ്ങേ​റി​യ ഭ​ജ​ന്‍​പു​ര​യി​ലും ഗോ​കു​ല്‍​പു​രി​യി​ലും ചൊ​വ്വാ​ഴ്​​ച പൊ​ലീ​സ്​ സേ​നാ​ബ​ലം വീ​ണ്ടും കു​റ​ച്ച​ത്​ ആ​ക്ര​മ​ണ​ത്തി​ന്​ ആ​ക്കം​കൂ​ട്ടി. രാ​ത്രി നി​ര​വ​ധി ക​ട​ക​ള്‍​ക്ക്​ തീ​വെ​ച്ചു.

വ​ടി​ക​ളും ദ​ണ്ഡു​ക​ളു​മാ​യെ​ത്തി ക​ട​ക​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യാ​ണ്​ തീ​വെ​ച്ച​ത്. എന്നാല്‍, ബുധനാഴ്​ച പുലര്‍ച്ചെയോടെ അക്രമികള്‍ പിന്‍വാങ്ങി. കേന്ദ്രസേനയുടെയും പൊലീസി​​​​െന്‍റയും പൂര്‍ണ നിയന്ത്രണത്തിലാണ്​ ഇപ്പോള്‍ അക്രമബാധിത പ്രദേശങ്ങള്‍.
പരീക്ഷകള്‍ മാറ്റി
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങളില്‍ സി.ബി.എസ്​.ഇ പരീക്ഷ മാറ്റി. ബുധനാഴ്​ച നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷയാണ്​ മാറ്റിയത്​.

Top