ഏട്ടാ…! എനിക്ക് ആരുമില്ലാതായി..!!!! ഭര്‍ത്താവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ശരണ്യ

പിഞ്ചുകുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊന്ന കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റിമാന്‍ഡിലായിരുന്ന കുഞ്ഞിന്റെ മാതാവ് തയ്യില്‍ ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണു പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളത്തായിരുന്ന കാമുകന്‍ നിധിനെ വിളിച്ചുവരുത്തി മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. സംശയ ദൂരീകരണത്തിനായി ഭര്‍ത്താവ് പ്രണവിനേയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു. പ്രണവിനെ കണ്ട ശരണ്യ പൊട്ടിക്കരഞ്ഞു. പിന്നീടാണ് കുഞ്ഞിനെ കൊല്ലാന്‍ കാമുകന്‍ പ്രേരിപ്പിച്ചെന്നു പൊലീസിനോടു പറഞ്ഞത്. സ്റ്റേഷനില്‍ നിധിനും പ്രണവും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

സ്‌റ്റേഷനില്‍ ഭര്‍ത്താവ് പ്രണവും എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് ശരണ്യ പൊട്ടിക്കരഞ്ഞു. ‘ കുടുംബം തകര്‍ത്തല്ലോടാ’ എന്നുപറഞ്ഞ് സ്‌റ്റേഷനില്‍ നിധിനുനേരെ പ്രണവ് ആക്രോശിച്ച്‌ പാഞ്ഞടുത്തത് പൊലീസും സുഹൃത്തുക്കളും തടഞ്ഞതിനാല്‍ അനിഷ്ടസംഭവങ്ങളൊഴിവായി. കൊലപാതകത്തില്‍ കാമുകന്റെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

Top