ഞാന്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ആറുമാസത്തിനിടെ കലാപങ്ങളില്‍ 21 പേര്‍ മരിച്ചെന്ന് യോഗി ആദിത്യനാഥ്‌!

ലഖ്നൗ:ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ ആറുമാസത്തിനിടെയുണ്ടായ പ്രതിഷേധങ്ങളിലും കലാപങ്ങളിലുമായി 21 പേര്‍ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയെ അറിയിച്ചു.

നാനൂറിലേറെ പോലീസുകാര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. 61 പോലീസുകാര്‍ക്ക് പൊള്ളലേറ്റുവെന്നും സമാജ്‌വാദി പാര്‍ട്ടി അംഗം രാകേഷ് പ്രതാപ് സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഈ മരണങ്ങളും പരിക്കുകളും ഉണ്ടായ പ്രതിഷേധവും കലാപവും എങ്ങനെ ഉണ്ടായി എന്ന് മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല,ചോദ്യം ചോദിച്ച സമാജ് വാദി പാര്‍ട്ടി നേതാവും ഇക്കാര്യം ചോദ്യത്തില്‍ ഉള്‍പെടുത്തിയതും ഇല്ല.കലാപത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല എന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.ഈ അക്രമങ്ങളിലാണ് 21 പേര്‍ കൊല്ലപെട്ടത്‌.

Top