ഡല്‍ഹിയില്‍ ‘ഷൂട്ട് അറ്റ് സൈറ്റ്’ പ്രഖ്യാപിച്ചു: അക്രമകാരികളെ കണ്ടാലുടന്‍ വെടി വെയ്ക്കുമെന്ന് പോലീസ്

ഡല്‍ഹിയില്‍ കലാപം തുടരുന്നതിനാല്‍ പോലീസ് ‘ഷൂട്ട് അറ്റ് സൈറ്റ് ‘ പ്രഖ്യാപിച്ചു.ഡല്‍ഹി പോലീസിലെ യമുന വിഹാര്‍ എസ്.പിയാണ് കലാപകാരികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടത്.

ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ദിവസങ്ങളായി തുടരുന്ന കനത്ത പോരാട്ടത്തില്‍ മരണസംഖ്യ 16 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡല്‍ഹി പോലീസിന്റെ ഈ നടപടി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പ്രശ്ന ബാധിത പ്രദേശങ്ങളില്‍ എല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.അ​ക്ര​മി​ക​ളെ ക​ണ്ടാ​ല്‍ വെ​ടി​വെ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​താ​യി കേ​ന്ദ്രം അ​റി​യി​ച്ചു. അതേസമയം സായുധരായ 1000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംഘര്‍ഷ മേഖലകളില്‍ വിന്യസിച്ചിട്ടുള്ളത്. ഡല്‍ഹിയുടെ അതിര്‍ത്തികളും നിരീക്ഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top