അബുദാബി ശക്തിയുടെ സഹായ ഹസ്തം മുസഫയിലും ബനിയാസിലും

അബുദാബി: ജീവകാരുണ്യ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എക്കാലവും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ പ്രവർത്തനം അബുദാബിയുടെ ഇതര മേഖലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.
ഗൾഫിൽ കോവിഡ് 19 വ്യാപനം തുടങ്ങിയ ഘട്ടം തന്നെ ആശ്വാസ പ്രവർത്തനങ്ങളുമായി ശക്തി സജീവമായി രംഗത്തുണ്ട്. ഇതിനകം ആറായിരത്തോളം പേരിലേക്കാണ് ശക്തിയുടെ സഹായ ഹസ്തം എത്തിപ്പെട്ടിട്ടുള്ളത്.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട നൂറിലേറെ സന്നദ്ധപ്രവർത്തകർ പങ്കാളികളായിട്ടുള്ള ഇവരുടെ പ്രവർത്തനങ്ങൾ വിവിധ വിഭാഗങ്ങളായിട്ടാണ് തരംതിരിച്ചിട്ടുള്ളത്.
അബുദാബിയുടെ നഗരപ്രദേശനങ്ങളിൽ ഏറെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശക്തിയുടെ പ്രവർത്തനം ഇപ്പോൾ മുസഫ സനയ്യ, മുസഫ ഷാബിയാ, ബനിയാസ്, അൽ വത്ബ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഇപ്പോൾ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. ശക്തി തിയറ്റേഴ്സ് അബുദാബിയുടെ വിപുലീകരണത്തിന്റെ ഭാഗമായി മുസഫ്ഫ കേന്ദ്രീകരിച്ച് രണ്ട് മേഖലകളിലായി
അൻപതോളം പ്രവർത്തകരാണ് വാളണ്ടിയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .അവിടെ സജ്ജമാക്കിയിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ദിവസം 75 പേർക്ക് പാചകം ചെയ്ത ഭക്ഷണം നൽകിവരുന്നു. ഇഫ്താർ ഉൾപ്പെടെ രണ്ടു നേരം കഴിക്കാവുന്ന ഭക്ഷണമാണ് ശക്തി നൽകുന്നത്. ഇതിനകം ആറായിരത്തോളം പേരിലേക്ക് ശക്തികളുടെ സഹായഹസ്തം എത്തിപ്പിട്ടിട്ടുണ്ട്.
മുസഫയിലെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനത്തിന് ലോക കേരള സഭ അംഗം എ.കെ ബീരാൻകുട്ടി, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് അഡ്വ. അൻസാരി സൈനുദ്ദീൻ, ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രതിനിധി അസീം, നദീശ്,അഭിലാഷ്, ജോസ്, സത്യൻ, സുഭാഷ് എന്നിവർ നേതൃത്വം നൽകി.
അർഹരായ ഗൾഫ് പ്രവാസികൾക്ക് ആയിരം സൗജന്യ ടിക്കറ്റ് കൈരളി ചാനലിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുവാനും ശക്തി തീരുമാനിച്ചിട്ടുണ്ട്.

https://we.tl/t-y7uaalHOXq

Top