പിതാവ് വീണ്ടും വിവാഹം കഴിച്ചു ;കലിപൂണ്ട മക്കള്‍ അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തി

രണ്ടാമതും വിവാഹം കഴിച്ചതിന്റെ പേരില്‍ മക്കള്‍ അച്ഛനെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ അരിയാലൂര്‍ ആണ് സംഭവം. അരിയാലൂര്‍ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52)യെ ആണ് മക്കള്‍ കഴുത്തറുത്തുകൊല്ലപ്പെടുത്തിയത്. സംഭവത്തില്‍ കനകസഭയുടെ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കനകസഭയും ആദ്യ ഭാര്യയും 12 വര്‍ഷം മുന്‍പാണ് പിരിഞ്ഞത്. 8 വര്‍ഷമായി കുടുംബ കോടതിയില്‍ വിവാഹമോചനക്കേസ് നടക്കുകയാണ്. മക്കള്‍ ആദ്യ ഭാര്യയ്ക്കൊപ്പമായിരുന്നു. ഇതിനിടെ, കനകസഭ സംഗീതയ്ക്കൊപ്പം ജീവിക്കാന്‍ തുടങ്ങി.

കഴിഞ്ഞ ദിവസം കാണാനെത്തിയപ്പോള്‍ ഇയാള്‍ മക്കളോട് മോശമായി പെരുമാറിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫിസിനു സമീപം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പിതാവിന് പകരം ആശ്രിത നിയമനം ലഭിക്കാന്‍ വേണ്ടിയാണ് മക്കള്‍ കനകസഭയെ കൊലപ്പെടുത്തിയതെന്ന് രണ്ടാം ഭാര്യയായ സംഗീത ആരോപിച്ചു.

Top