മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 40,000 കവിഞ്ഞു

മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത് 2,345 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 41,642 ആയി. 1,382 പേര്‍ക്ക് കൂടി പുതുതായി ബാധിച്ചതോടെ മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 25,000 കവിഞ്ഞു.

64 പേരാണ് പുതുതായി മരിച്ചത്. 41 മരണവും മുംബൈയിലാണ്. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,454 ആയി. മുംബൈയില്‍ മാത്രം കോവിഡ് ബാധിച്ച്‌ മരിച്ചത് 882 പേരാണ്.

അഞ്ചു ദിവസത്തിനിടെ 10,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. ഇതുവരെ 11,726 പേര്‍ രോഗമുക്തി നേടി.

Top