റിപ്പോ നിരക്ക് കുറച്ച്‌ റിസര്‍വ് ബാങ്ക്, ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി

കൊവിഡ് മൂലമുളള സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പണലഭ്യത ഉറപ്പ് വരുത്താനുളള പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 0.4 ശതമാനം വീതമാണ് നിരക്കുകള്‍ കുറച്ചത്. 3.35 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്.

കൊവിഡ് പ്രതിസന്ധിക്കിടെ ഇത് രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. പലിശ നിരക്ക് കുറയുമെന്നും ആര്‍ബിഐ ഗവര്‍ണര്‍. ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം നീട്ടി. മൂന്ന് മാസത്തേക്ക് കൂടിയാണ് മൊറോട്ടോറിയം നീട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിരിക്കുന്നത്.

മൊറൊട്ടോറിയം കാലത്തെ പലിശ തവണകളായി അടയ്ക്കാം. ജിഡിപി നെഗറ്റീവിലേക്ക് താഴുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ലോകം സാമ്ബത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. നാല് ശതമാനത്തില്‍ താഴേക്ക് നാണയപ്പെരുപ്പമെത്തും എന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

Top