ഞായറാഴ്ച ലോക്ക് ഡൗണില്‍ ഇളവുകള്‍, അന്തര്‍ജില്ലാ യാത്രകള്‍ക്ക് അനുമതി,കടകള്‍ തുറക്കാം

ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ നാളെ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്ര കടകള്‍, മിഠായി കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍ എന്നിവ നാളെ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം. ഇറച്ചി, മത്സ്യവ്യാപാരം രാവിലെ 6 മുതല്‍ 11 വരെ അനുവദിക്കും.

ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനായി വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്

Top