മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കൊറോണ വെയിലത്ത് വാടിപോകുമെന്ന് പറഞ്ഞ കെ. മുരളീധരന്‍ എംപി

കോഴിക്കോട്: കൊവിഡ് പ്രതിരോധം ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ കെ മുരളീധരന്‍ എം.പി പങ്കെടുക്കില്ല. ലോക്ക്ഡൗണ്‍ തീരാന്‍ അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് എം.പിമാരെ ഓര്‍മ്മ വന്നത്. ഇപ്പോഴാണ് ഒരു കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. യു.ഡി.എഫ് യോഗം ബഹിഷ്കരിക്കില്ല. എന്നാല്‍ താന്‍ ഈ യോഗത്തിന് പോകില്ല. എം.പിമാര്‍ക്ക് മാത്രമായി യോഗം വിളിക്കണം. ഇപ്പോള്‍ വിളിച്ചത് എം.എല്‍.എമാര്‍ക്ക് ഒപ്പമുള്ള യോഗം. ഇതില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷകള്‍ ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top