ഉത്തര്‍പ്രദേശില്‍ ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി പ​ശു​വി​നെ സം​സ്‌​ക്ക​രി​ക്കാ​നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി

ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി പ​ശു​വി​നെ സം​സ്‌​ക്ക​രി​ക്കാ​നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ലാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് 150 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തി​ല്‍ 100 പേ​രും സ്ത്രീ​ക​ളാ​ണ്.

ദി​നേ​ശ് ച​ന്ദ്ര ശ​ര്‍​മ എ​ന്ന വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വി​ന് കു​റ​ച്ചു കാ​ല​മാ​യി അ​സു​ഖ​മു​ണ്ടാ​യി​രു​ന്നു. പ​ശു ച​ത്തു​പോ​യെ​ന്ന​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ള്‍ കൂ​ട്ട​മാ​യി ഇ​വി​ടെ​യെ​ത്തു​ക​യും ആ​ഘോ​ഷ​മൊ​രു​ക്കി സംസ്ക്കാരം നടത്തുകയുമായിരുന്നു.

പ​ശു​വി​നെ സം​സ്‌​ക്ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യി യാ​തൊ​ന്നും ഞ​ങ്ങ​ള്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും നി​യ​മ ന​ട​പ​ടി​ക​ള്‍ നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും ദി​നേ​ശ് ച​ന്ദ്ര വ്യ​ക്ത​മാ​ക്കി.

Top