ബെവ്​ ക്യൂ വഴിയുള്ള മദ്യവില്‍പന അഴിമതിയാണെന്ന് ചെന്നിത്തല

: ബെവ്​ ക്യൂ വഴിയുള്ള മദ്യ വില്‍പനയിലൂടെ കോവിഡി​​െന്‍റ മറവില്‍ അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഓരോ ടോക്കണിനും 50 പൈസ വരെ സോഫ്​റ്റ്​വെയര്‍ കമ്ബനിക്ക്​ ലഭിക്കും. യാതൊരു ചെലവുമില്ലാതെ കമ്ബനിക്ക്​ പ്രതിമാസം മൂന്ന്​ കോടി വരെ കിട്ടുന്നതിനാണ്​ അവസരമൊരുങ്ങുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു ടോക്കണിന്​ 50 പൈസ ഈ കമ്ബനിക്ക്​ പോകുന്നത്​ എന്തി​​െന്‍റ അടിസ്ഥാനത്തിലാണെന്നും എന്ത്​ കാരണമാണിതിന്​ സര്‍ക്കാറിന്​ ചൂണ്ടിക്കാണിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ബീവറേജ്​ കോര്‍പറേഷ​​െന്‍റ ഔട്ട്​ലറ്റുകളുടെ ക്രമീകരണത്തിന്​ വേണ്ടി സ്വകാര്യ കമ്ബനിയെ ആശ്രയിക്കേണ്ട എന്ത്​ ആവശ്യമാണുള്ളത്​. സര്‍ക്കാര്‍ സംവിധാനങ്ങളെ മറികടന്നുകൊണ്ട്​ ഗുരുതരമായ അഴിമതിയും ക്രമ​ക്കേട​ും നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നത്​ പ്രതിഷേധാര്‍ഹമാണ്​. ഇത്​ സര്‍ക്കാര്‍ ഗൗരവപൂര്‍ണമായി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച്‌​ താന്‍ മന്ത്രി ടി.പി. രാമകൃഷ്​ണന്​ കത്ത്​ നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഒട്ടും മുന്‍കാല പരിചയമില്ലാത്ത, സി.പി.എം സഹയാത്രികനായ ഒരു വ്യക്തിയുടെ കമ്ബനിക്കാണ്​ ബെവ്​ ക്യുവി​​െന്‍റ ചുമതല നല്‍കിയതെന്നും ഇത്​ കോവിഡി​​െന്‍റ മറവില്‍ നടക്കുന്ന അഴിമതിയാണെന്നും​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ കമ്ബനിക്ക്​ നല്‍കിയ ഉത്തരവ്​ റദ്ദാക്കി, ബെവ്​ ക്യുവുമായി ബന്ധപ്പെട്ട ജോലി ഐ.ടി മിഷനേയോ സി ഡിറ്റിനേയോ ഏല്‍പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top