മെയ് ഡേ, മെയ് ഡേ; തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ് അവസാനമായി പറഞ്ഞത്

കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ പൈലറ്റ് അവസാനമായി കൈമാറിയ സന്ദേശത്തിന്റെ ഓഡിയോ പുറത്ത്. ഞങ്ങള്‍ക്ക് ഒരു എഞ്ചിന്‍ നഷ്ടമായിരിക്കുന്നു, മെയ് ഡേ, മെയ് ഡേ. ഇതാണ് പാക് വിമാനത്തിന്റെ പൈലറ്റ് അവസാനമായി കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറിയ സന്ദേശം.

വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് സജ്ജാദ് ഗുല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ റൂമില്‍ അറിയിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്യാനാണ് എ.ടി.സി നിര്‍ദ്ദേശം നല്‍കിയത്. രണ്ട് റണ്‍വേകള്‍ ലാന്‍ഡിംഗിന് സജ്ജമാണെന്ന് കണ്‍ട്രോളര്‍ റൂമില്‍ നിന്ന് അറിയിച്ചിരുന്നു. എന്നാല്‍ പറക്കാനാണ് പൈലറ്റ് തീരുമാനിച്ചത്. പി.ഐ.എ സി.ഇ.ഒ അര്‍ഷാദ് മാലിക് ഡോണ്‍ ന്യൂസിനോട് പറഞ്ഞതാണിത്.

Top