ജോസ് കെ മാണി പക്ഷത്തിന്‍റെ കാര്യത്തില്‍ നിലപാടെടുക്കാന്‍ സമയമായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തില്‍ എല്‍.ഡി.എഫ് നിലപാടെടുക്കാന്‍ സമയമായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.”പുറത്താക്കിയെന്നല്ല യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. യു.ഡി.എഫില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നാണ് .ചര്‍ച്ച തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യു.ഡി.എഫിന്റേത്. കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞുവരട്ടെയെന്ന് കോടിയേരി പറഞ്ഞു.

നേരത്തേ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും ഇതുസംബന്ധിച്ച്‌ പ്രസ്താവന നടത്തിയിരുന്നു. യു.ഡി.എഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരള കോണ്‍ഗ്രസിന്റെ പുറത്തേയ്ക്കുള്ള വഴി. യു.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവന നടത്തിയെന്നല്ലാതെ മറ്റാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആ പ്രസ്താവനക്ക് അപ്പുറം ഇപ്പോള്‍ ഇടതുമുന്നണിക്ക് മുന്നില്‍ ഒന്നുമില്ല. യു.ഡി.എഫിലെ മറ്റ് നേതാക്കളുടെ പ്രതികരണം വന്ന ശേഷം പരിശോധിച്ച്‌ എല്‍.ഡി.എഫ് നടപടി സ്വീകരിക്കുന്നതാണ്. വാതില്‍ അടയ്ക്കാനോ തുറക്കാനോ ആയിട്ടില്ലെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

Top