മഴ ശക്തിപ്രാപിക്കും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. വൈക്കത്ത് നാല് സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇടുക്കി, എനമക്കല്‍, ഒറ്റപ്പാലം, കുപ്പടി, വയനാട്, തളിപറമ്ബ എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ മഴയും ലഭിച്ചു.

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 28, 29 ജൂലൈ 2 തീയതികളില്‍ കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയാണ് അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴയും ലഭിച്ചേക്കാം. അടുത്ത നാല് ദിവസവും മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 29, ജൂലൈ 2,3 തീയതികളില്‍ സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ജൂണ്‍ 29: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
2020 ജൂലൈ 02: കാസര്‍ഗോഡ്.
2020 ജൂലൈ 03: കണ്ണൂര്‍, കാസര്‍ഗോഡ്.

*മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം*

*കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.*

*കേരള തീരം,കര്‍ണാടക തീരം,ലക്ഷദ്വീപ് പ്രദേശം: കേരള തീരം,കര്‍ണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

*പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം*

*29-06-2020* : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും,മധ്യ -പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.തെക്ക് -കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും ,ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.കേരള-കര്‍ണാടക തീരം,ലക്ഷദ്വീപ് പ്രദേശം,തെക്ക് -കിഴക്ക് അറബിക്കടല്‍,മധ്യ കിഴക്ക് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*30-06-2020 മുതല്‍ 03-07-2020 വരെ* : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും,മധ്യ -പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

*02-07-2020 & 03-07-2020* : മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

*03-07-2020* : വടക്ക്-കിഴക്ക് അറബിക്കടലിലും,മധ്യ -കിഴക്ക് അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

സമുദ്ര ഭാഗങ്ങളുടെ വ്യക്തതയ്ക്കായ് ഭൂപടം കാണുക.

30/06/2020 രാത്രി 11.30 വരെയുള്ള സമയത്ത് കൊളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ്‌നാട് തീരത്ത് 3.5 മുതല്‍ 3.7 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യത.

Top