ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ സ്രവപരിശോധന കോവിഡ് പൊസിറ്റീവായി.

രോഗം ബാധിച്ചവരില്‍ 78 പേര്‍ഡ വിദേശത്തു നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍, നിന്ന് 26 പേര്‍. സമ്ബര്‍ക്കം വഴി അഞ്ചു പേര്‍ക്കാണ് രോഗം വന്നത്. സിഐഎസ്‌എഫുകാര്‍ ഒമ്ബതു പേരുണ്ട്. തൃശ്ശൂര്‍ 26, കണ്ണൂര്‍ 14, മലപ്പുറം 13. പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം ഇടുക്കി എന്നിവിടങ്ങളില്‍ അഞ്ച് വീതം എന്നിങ്ങനെയാണ് കോവിഡ് പൊസിറ്റീവായവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറില്‍ അയ്യായിരത്തിലധികം സാമ്ബിളുകള്‍ പരിശോധിച്ചു. ചികിത്സയിലുള്ളത് 2057 പേരാണ്. ഇന്ന് മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോട്ട്സ്പോട്ടുകളുടെ എണ്ണം 118 ആണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ ജൂലൈ ആറ് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കും. ജനങ്ങളുമായി അധികം ഇടപഴകുന്ന എല്ലാവരിലും പരിശോധന നടത്തും. അടുത്ത മൂന്ന് ദിവസം ക്ലസ്റ്റര്‍ സോണില്‍ വിശദമായ പരിശോധനയും വീടുതോറുമുള്ള പരിശോധനയും നടത്താന്‍ നിര്‍ദ്ദേശം നടത്തും. തീവ്രമായ ബാധ കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കൃത്യമായ ഒരു ക്ലസ്റ്റര്‍ മാനേജ്മെന്റ് സ്ട്രാറ്റജി നടപ്പാക്കും. ഈ സ്ട്രാറ്റജി പ്രകാരമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുക.

വീടുകള്‍ സന്ദര്‍‌ശിച്ച്‌ ശ്വാസകോശ രോഗമുള്ളവര്‍ക്ക് പ്രത്യേക ടെസ്റ്റുകള്‍ നടത്തും.

Top