കണ്ണൂരിൽ മാടായി കേന്ദ്രീകരിച്ച് പ്രായപൂർത്തി ആവാത്ത കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പരാതി…

മാടായി മുട്ടം കേന്ദ്രീകരിച്ച് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡനിത്തിനിരയാക്കിയതായി പരാതി.
രാഷ്ട്രീയ, സാമൂഹ്യ ,മത നേതൃത്വത്തിൽ ഉള്ള നിരവധി ആൾക്കാർക്ക് നേരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇരയേയും കുടുംബത്തെയും സ്വാധീനിച്ചു കേസ് ഇല്ലാതാക്കാനുള്ള പ്രമുഖരുടെ ശ്രമം തിരിച്ചറിഞ്ഞ നാട്ടുകാരിൽ ചിലർ ചൈൽഡ് ലൈൻ പ്രവർത്തകരെ സമീപിക്കുകയായിരുന്നു തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നേരിട്ടെത്തിയെങ്കിലും കുട്ടിയെ കാണാൻ സാധിച്ചില്ലെന്ന് അറിയുന്നു. പിന്നീട് ചൈൽഡ്ലൈൻ പ്രവർത്തരുടെ കർശന നിർദ്ദേശത്തെ തുടർന്നു കുട്ടിയെ ചൈൽഡ്‌ ലൈൻ പ്രവർത്തകർക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാരാവുകയായിരുന്നു തുടർന്ന് പല പ്രമുഖരെയും ഒഴിവാക്കി പ്രദേശത്തെ നിരവധി കേസുകളിൽ പ്രതികളായിട്ടുള്ള ചിലരെ പ്രതിചേർത്ത കേസ് ഒതുക്കാൻ ശ്രമം നടക്കുന്നു എന്നാണു നാട്ടുകാർ ആരോപിക്കുന്നത്

ചൈൽഡ് ലൈൻ പഴയങ്ങാടി പോലീസിന് റിപ്പോർട്ട് സമർപ്പിച്ചു എന്നാണു അറിയുന്നത് തുടർ നടപടി സ്വീകരിക്കുന്നതിൽ പഴയങ്ങാടി പോലീസിന്റെ ഭാഗത്തു നിന്ന് അനാസ്ഥ ഉണ്ടാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു ഒരു പ്രദേശത്തെ നിരവധി ആൾക്കാർ ഈ കേസിൽ ഉൾപ്പെട്ടതായാണ് സൂചന…പരാതി നല്കാൻ മുന്നോട്ട് വന്ന നിർധനനായ രക്ഷിതാവിനെ സാമ്പത്തിക വാഗ്ദാനത്തിലൂടെ ഒതുക്കാൻ കേസിലുൾപ്പെട്ട പ്രമുഖർ ശ്രമിച്ചതായും പറയപ്പെടുന്നു. മത സ്ഥാപനം കേന്ദ്രീകരിച്ച് മതപണ്ഡിതനടക്കം കുട്ടിയെ പീഢിപ്പിച്ചതായാണ് നാട്ടുകാരുടെ ആരോപണം. കേസ് ഒതുക്കുന്നതിന് വേണ്ടിയുള്ള വലിയ രീതിയിലുള്ള ശ്രമം തന്നെ നടക്കുന്നുണ്ടെന്നും എഫ് ഐ ആർ ഇട്ട് സമഗ്ര അന്വേഷണം നടത്തി മറ്റു കുട്ടികൾ കൂടി ഇത്തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നത് കൂടി പരിശോധക്കണം എന്നും പ്രതികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു …

Top