കേരള കോണ്‍ഗ്രസ് ജനപിന്തുണയുള്ള പാര്‍ട്ടി ആവര്‍ത്തിച്ച്‌ കോടിയേരി

തിരുവനന്തപുരം | ജോസ് പക്ഷത്തിന്റെ ഇടതുപ്രവേശം രാഷ്ട്രീയ നിലപാട് അനുസരിച്ചെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് വിഭാഗവുമായി എല്‍ ഡി എഫ് ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പ്രതിസന്ധിയിലായ യു ഡി എഫിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്‍ ഡി എഫിനില്ല. ഓരോ പാര്‍ട്ടികള്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. ഇക്കാര്യത്തില്‍ സി പി ഐയോട് ആലോചിച്ചേ തീരുമാനമെടുക്കൂവെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കോടിയേരി വ്യക്തമാക്കി.

ജോസ് വിഭാഗത്തെ പുറത്താക്കിയത് യു ഡി എഫിനെ ശിഥിലമാക്കും. യു ഡി എഫ് ഇപ്പോള്‍ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. അവര്‍ ഹെഡ്മാസ്റ്ററും കുട്ടിയും കളിക്കുകയാണ്. ജോസ് വിഭാഗത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഒറ്റക്ക് നിന്നാല്‍ ആരുമൊരു ശക്തിയല്ല എന്ന് കാനം പറഞ്ഞത് ശരി തന്നെയാണ്.

കേരള കോണ്‍ഗ്രസ് ജനപിന്തുണയുള്ള പാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച കോടിയേരി 1965ലെ ചരിത്രം ഓര്‍മിപ്പിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് ജനപിന്തുണ നഷ്ടമായി എന്ന് വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.
സി പി ഐയുമായുള്ള എതു പ്രശ്‌നവും ഞങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാറുണ്ടെന്നും കോടിയേരി പറഞ്ഞു.

Top