11 മാസത്തിനുള്ളിൽ ഇനിയും പ്രളയം വരും വരൾച്ച വരും അതിനു ശേഷം പലദുരന്തങ്ങളും വരും അതിലാണ് കോൺഗ്രസിന്റെ പ്രതീക്ഷയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വകാര്യ ചാനലിന്റെ സർവേയുടെ ഭാഗമായി നടന്ന ചർച്ചയിൽ കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യവും നയവും വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാവുമെന്ന സർവ്വേ റിപ്പോർട്ടിന് ശേഷമുള്ള ചർച്ചയിലാണ് തിരുവഞ്ചൂർ കേരളം ജനതയെ ഞെട്ടിക്കുന്ന ആ വാക്കുകൾ പറഞ്ഞത്.
“ഇനിയും ബാക്കിയുള്ള പതിനൊന്നു മാസത്തിനുള്ളിൽ കേരളത്തിൽ എന്തൊക്കെ വരും ? മൺസൂൺ സമയത്ത് പ്രളയം വരും അത് കഴിഞ്ഞു വരൾച്ച വരും അതിനു ശേഷം മറ്റു പലതും വരും. അതിലാണ് കോൺഗ്രസിന്റെ പ്രതീക്ഷയെന്നാണ് തിരുവഞ്ചൂർ പറഞ്ഞത്. കേരളം ദുരന്തങ്ങൾ വന്നു നശിച്ചാലും കോൺഗ്രസിന് ഭരണവും തെരഞ്ഞെടുപ്പും തന്നെയാണ് മുഖ്യമെന്നാണ് തിരുവഞ്ചൂരിന്റെ വാക്കുകൾ തെളിയിക്കുന്നത്.
ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന കോവിഡ് മഹാമാരിയിൽ കേരളം സ്തുത്യർഹമായ പ്രതിരോധ പ്രവർത്തനമാണ് നടത്തുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിനെ അഭിനന്ദിക്കുന്ന വാർത്തകളും ചർച്ചകളും മറ്റുമാണ് ഉണ്ടാവുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ പ്ലാനും മറ്റുമായി കേരളം കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടുമ്പോൾ അതിനു തുരങ്കം വയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷം എടുക്കുന്നത്. ജനങ്ങൾക്കിടയിൽ ഇതുമൂലം പ്രതിപക്ഷത്തിന് യാതൊരു ഇമേജും ഇല്ലാതായിരിക്കുന്നു. കേരളത്തിൽ എങ്ങനെയെങ്കിലും കോവിഡ് പടർത്തി കുറെ ആളുകളെ കൊന്നൊടുക്കി അതിലൂടെ സർക്കാരിനെ ആക്രമിക്കാനുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ്സും യു.ഡി.എഫും ചെയ്യുന്നത്. അതിനായി വിവിധ രീതിയിൽ കോൺഗ്രസ് രംഗത്തിറങ്ങി. ദിനംതോറും ഓരോരോ കാരണങ്ങൾ പറഞ്ഞു യാതൊരു സുരക്ഷാ മുൻകരുതലും എടുക്കാതെ കോൺഗ്രസ് സമരമാണ്. കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മലയാളികളെ പാസ് ഇല്ലാതെ കടത്തി വിടാൻ ചെക്പോസ്റ്റിൽ കാണിച്ച കാര്യങ്ങൾ കേരളം മറന്നിട്ടില്ല. അതുകൂടാതെ അന്യസംസ്ഥാനങ്ങളിൽ കോൺഗ്രസ് ബസിൽ കൊണ്ടുവന്ന ആളുകളെ വഴിയിൽ ഇറക്കി വിറ്റും സമൂഹ വ്യാപനം ഉണ്ടാക്കാനും നോക്കിയിരുന്നു. പ്രവാസികളെയും ഇളക്കി വിട്ട് സർക്കാരിനെതിരെയുള്ള പ്രചാരണങ്ങളുമായാണ് യു.ഡി.എഫ്. മുന്നോട് പോയത്. പ്രവാസികളുടെയും നാടിന്റെയും സുരക്ഷയ്ക്ക് വേണ്ടി വിമാനങ്ങളിൽ ടെസ്റ്റ് ചെയ്തിട്ടേ കയറാവൂ എന്ന സർക്കാരിന്റെ നിർദ്ദേശം തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് കേരളത്തെ പ്രവാസികൾക്ക് എതിരാക്കുന്നതും കോൺഗ്രസ് തന്നെയായിരുന്നു.
ഏറ്റവും ഒടുവിലായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ പ്രസ്താവനയുമായി വന്നത്. ഇതോടെ കേരളത്തിന് മുന്നിൽ കോൺഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. ദുരന്തം വന്നു കേരളവും കേരളത്തിലെ ജനങ്ങളും നശിച്ചാലും കോൺഗ്രസിന് മുഖ്യം തെരഞ്ഞെടുപ്പും വോട്ടും ആണെന്നുള്ള തിരുവഞ്ചൂരിന്റെ പ്രഖ്യാപനത്തിനു കേരളം അർഹിച്ച മറുപടി തന്നെ നൽകും.

Top