കടയ്ക്കലിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഡി.എന്‍.എ ഫലം വന്നു, മൂന്നുപേര്‍ അറസ്റ്റില്‍

കൊല്ലം:കടയ്ക്കലില്‍ ആറുമാസം മുന്‍പ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അടുത്ത ബന്ധുക്കളായ മൂന്നുപേര്‍ അറസ്റ്റില്‍. ഷിജു, ഷിബു, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. ഡിഎന്‍എ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി എന്ന് പൊലീസിനോട് സമ്മതിച്ചു.

കുട്ടി നിരന്തരം ലൈംഗീക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നെങ്കിലും ആറുമാസം കഴിഞ്ഞാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനായത്.

ഇക്കഴിഞ്ഞ ജനുവരി 23 നാണ് 8 വയസുകാരിയായ ദലിത് പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്ബ് വരെ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യകതമാക്കിയിരുന്നു. ഫെബ്രുവരി 3 നാണ് ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചത്. അതേ സമയം ഇന്നലെയാണ് ഡി.എന്‍.എ ഫലം ലഭിച്ചത്.

പ്രതികളെ പിടികൂടാന്‍ വൈകിയതോടെ പൊലിസിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാരും മുഖ്യമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി കമ്മിഷനും പരാതി നല്‍കിയിരുന്നു.

Top