‘ എന്റെ മോനെ കൊന്നുകള’; യു പി യില്‍ പോലീസ് കാരെ വെടിവെച്ചു കൊന്ന കേസിലെ കുറ്റവാളിയുടെ മാതാവ്

മകനെ കൊന്നുകളഞ്ഞേക്കൂവെന്ന്‌ കൊടും കുറ്റവാളി വികാസ് ദുബെയുടെ മാതാവ് സരളാദേവി. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ എട്ട് പൊലീസുകാരെ വെടിവെച്ച്‌ കൊന്ന കേസിലെ മുഖ്യപ്രതിയാണ് വികാസ് ദുബെ. വികാസിനെ അറസ്റ്റ് ചെയ്താലും കൊന്നുകളയണമെന്നാണ് സരളാദേവി ആവശ്യപ്പെട്ടത്.

“അവന്‍ പൊലീസിന് മുന്‍പില്‍ കീഴടങ്ങണം. അത് നടന്നില്ലെങ്കില്‍ ഏറ്റുമുട്ടലിലൂടെ പൊലീസ് അവനെ കൊല്ലണം. പോലീസിന് അവനെ പിടികൂടാന്‍ കഴിഞ്ഞാലും കൊന്നുകളയണം. നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ അത്രയും വലിയ ക്രൂരതയാണ്‌ ചെയ്തത്. അവന്‍ ശിക്ഷിക്കപ്പെടണം”- എന്നാണ് സരളാദേവി പറഞ്ഞത്.

Top