‘കൈതോല പായ വിരിച്ച്‌’ ഗാനത്തിന്റെ സൃഷ്‌ടാവ് ജിതേഷ് അന്തരിച്ചു

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം (53) നിര്യാതനായി. ശനിയാഴ്ച്ച പുലര്‍ച്ചെ ഇദ്ദേഹത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ജിതേഷ്.

ശ്രദ്ധേയമായ ‘കൈതോല പായ വിരിച്ച്‌’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവാണ് ജിതേഷ്. ‘പാലോം പാലോം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ..തുടങ്ങി നിരവധി ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ആലങ്കോടാണ് ജിതേഷിന്റെ സ്വദേശം. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Top