സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്നു. ശനിയാഴ്ച പവന് 40,160 രൂപയും ഗ്രാമിന് 5,020 രൂപയുമാണ് വില. പവന് 600 രൂപയാണ് വ്യാഴാഴ്ച കൂടിയത്. രാജ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം. കോവിഡ് വ്യാപനത്തിനിടയിലും ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആഗോള തലത്തില്‍ പ്രിയം കൂടിയതാണ് വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരാനാണ് സാധ്യത. കഴിഞ്ഞ ജൂലൈ ആറിന് പവന് 35,800 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. 4,360 രൂപയാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്.

Top