ഡിസിസി സെക്രട്ടറിയുടെ ക്വാറി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്‌എസ് നേതാവിന് 3കോടി രൂപ കോഴ

ഡിസിസി സെക്രട്ടറിയുടെ ക്വാറി പ്രവര്‍ത്തിക്കാനായി ആര്‍എസ്‌എസ് നേതാവിന് മൂന്നു കോടി രൂപ കോഴ നല്‍കിയതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ ഡിസിസി സെകട്ടറിയും ക്വാറി ഉടമയുമായ സി ജ തങ്കച്ചനാണ് ആര്‍എസ്‌എസ് നേതാവ് വി ശശിധരന് കോഴ നല്‍കിയത്. പാനൂരിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പി കെ ചാത്തു ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടു.

ചാത്തുവിന്റെ പാനൂര്‍ ചെണ്ടയാട്ടെ ഭൂമിയിലാണ് തങ്കച്ചന്റെ ക്വാറി. ക്വാറിയുടെ വാടക ഇനത്തില്‍ ലഭിക്കേണ്ട മൂന്നു കോടി രൂപ ശശിധരന്‍ തട്ടിയെടുത്തു എന്നാണ് ചാത്തുവിന്റെ പരാതി. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ആര്‍എസ്‌എസ് നേതാവ് പി പി സുരേഷ് ബാബു ഭീഷണിപ്പെടുത്തിയെന്നും ചാത്തു വെളിപ്പെടുത്തി. സംഭവത്തില്‍ ആര്‍എസ്‌എസ് സംസ്ഥാന നേതാക്കള്‍ക്കും ചാത്തു പരാതി നല്‍കിയിട്ടുണ്ട്.

Top