അതീവ ഗ്ലാമറസ് ആയി സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ.

ക്വീൻ, ലൂസിഫർ എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയായ സാനിയ അയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആകുന്നു.
വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ സൈബറാക്രമണം നേരിടേണ്ടി വന്ന താരമാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ പല ചിത്രങ്ങളും വൻ വിമർശനങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. വിമർശനങ്ങൾക്ക് ചെവി കൊടുക്കാത്ത് താരം തന്റെ സ്വപ്നങ്ങളുമായി സഞ്ചരിക്കുകയാണ്.

 

 
ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻ നിര താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം നടിയ്ക്ക് ലഭിച്ചു. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ജാൻവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടി, പ്രേതം2 തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ.
സൈബർ ആക്രമണം നേരിടേണ്ടി വന്നാലും താരത്തിന്റെ പല സ്റ്റൈലുകളും മോളിവുഡ് ഫാഷൻ കോളങ്ങളിലും സിനിമ പേജുകളിലും ചർച്ചയാകാറുണ്ട്.

Top