ലോക്ക് ഡൗണിലും രഗിന തിരക്കിലായിരുന്നു .”ലോക്ക് ഡൗണിൽ വിരിഞ്ഞ മായ കാഴ്ചകൾ” . കലാകാരിയും വടകര ഓർക്കാട്ടേരി സ്വദേശിയും ആയ രഗിന രവീന്ദ്രന്റെ ലോക്ക് ഡൌൺ വിശേഷങ്ങൾ

അപ്രതീക്ഷിതമായി ഉണ്ടായ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വരുന്ന ജനങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.ലോകം മുന്നേ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രീതിൽ പല രാജ്യങ്ങളും ലോക്ക് ഡൌൺ പ്രഖ്യാപിച്ചു .ആളുകൾ ചരിത്രത്തിൽ ആദ്യമായി വീടിനുള്ളിൽ ദിവസങ്ങളോളം കഴിയേണ്ട അവസ്ഥയിലേക്ക് എത്തി. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.ചിലർ സിനിമയിലും പാട്ടിലും അഭയം തേടി .ചിലർ ഗെയിം അഡിക്ട് ആയി
എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി പലരും ബോട്ടിൽ ആര്ട്ട് ചിത്ര രചന എന്നിവയിൽ സമയം ചിലവഴിച്ചു. അങ്ങിനെ ഒരു കലാകാരിയെ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത് .
ഫേസ്ബുക്കിൽ കൂടെ മിക്ക ഗ്രൂപ്പുകളിലും തന്റെ കഴിവുകൾ പ്രദർശിപ്പിച്ച ആളാണ് രഗിന രവീന്ദ്രൻ എന്ന കലാകാരി കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഓർക്കാട്ടേരി എന്ന സ്ഥലത്തെ ഏറാമല പഞ്ചായത്തിൽ ആണ് ഈ കലാകാരിയുടെ വീട് .പരേതനായ രവീന്ദ്രന്റെയും ഗീതയുടെയും മൂന്നുമക്കളിൽ ഇളയവൾ ആണ് രഗിന .ഹസ്ബൻഡ് സജു ക്രീയേറ്റീവ് ഡയറക്ടർ ആയി ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്നു .ഭാര്യയുടെ എല്ലാ ഹോബികൾക്കും കട്ട സപ്പോർട്ടുമായി സജു കൂടെ തന്നെയുണ്ട് അമ്മയ്ക്ക് ബ്രഷ് എടുത്തു കൊടുക്കാനും മറ്റും രണ്ടു വയസുകാരി പ്രാണ മോളും ചേർന്നപ്പോൾ അമ്മയ്ക്ക് വരയും കേക്ക് ഉണ്ടാക്കലും എല്ലാം എളുപ്പം ആയി .
പ്രാണമോളും അമ്മയും ചേർന്ന ടിക്‌ടോക് വിഡിയോകളും ഹിറ്റ് ആരുന്നു,ടിക്‌ടോക് നിർത്തിയതിന്റെ പരിഭവം എന്നും പ്രാണമോൾ സങ്കടത്തോടെ അമ്മയോട് പറയാറുണ്ട്
സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഡാന്സിലും പാട്ടിലും കഴിവ് തെളിയിച്ച രഗിന ഒട്ടനവധി സമ്മാനങ്ങളും വാരി കൂട്ടിയിട്ടുണ്ട് .ഇപ്പൊ മടപ്പള്ളി കോളേജിൽ ബികോം ബിരുദം നേടി CA പഠിച്ചു ഇപ്പോൾ ചാർട്ടേർഡ് അക്കൗണ്ടന്റു ആണ് ഈ കലാകാരി


ലോക്ക് ഡൗണിൽ അതിന്റെ സമ്മർദ്ദങ്ങളെ മറികടക്കാൻ ഏറ്റവും നല്ല കാര്യം ഇതുപോലുള്ള കാര്യങ്ങളിൽ ഏർപ്പെടുക എന്നതാണ് എന്നാണ് രഗിനയുടെ അഭിപ്രായം.നൂറു കണക്കിന് ബോട്ടിൽ ആർട്ടും മറ്റു പെയിന്റിങ്ങുകളും ഈ കാലയളവിൽ രഗിന ചെയ്തു കൂട്ടിയിട്ടുണ്ട്
വര മാത്രമല്ല കേക്ക് ഉണ്ടാക്കാനും മിടുക്കി ആണ് ഈ കലാകാരി . വിവിധ ഡിസൈനിൽ ഉള്ള കേക്കുകൾ ഉണ്ടാക്കിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ ഒക്കെ രസം ഇതൊന്നും വിൽക്കാൻ അല്ല വെറുതെ ടൈം പാസിന് ചെയ്യുന്നു.കൂട്ടുകാർക്കു കൊടുക്കുന്നു അങ്ങിനെ ഉള്ള നല്ല മനസിന്‌ ഉടമ കൂടി ആണ് രഗിന എന്നത് ആണ് ഈ കലാകാരിയെ വ്യത്യസ്ത ആക്കുന്നത്
ജി എൻപിസി, വേൾഡ് മലയാളി സർക്കിൾ പോലുള്ള ഗ്രൂപ്പുകളിൽ താൻ വരച്ച ചിത്രങ്ങളും ഉണ്ടാക്കിയ കേക്കുകളും ബോട്ടിൽ ആർട്ടും ഒക്കെ പങ്കു വച്ചപ്പോൾ ആണ് ഈ കലാകാരിയെ എല്ലാരും അറിയാൻ തുടങ്ങിയത് . എല്ലാ പോസ്റ്റിനും പതിനായിരക്കണക്കിന് ലൈകും വാരി കൂട്ടിയിട്ടുണ്ട് .എല്ലാ വർക്കുകളും വളരെ പ്രഫഷണൽ ആണെന്ന് ആണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം . എല്ലാം ഒന്നിനൊന്നു മെച്ചവും
എന്തായാലും ലോക്‌ഡോണിൽ മനം മടുത്തു ഇരിക്കുന്ന പലർക്കും ഒരു പ്രചോദനം ആണ് ഇവരെ പോലെ ഉള്ളവർ . ഇനി എല്ലാരേം പോലെ ഒരു യൂട്യൂബ് ചാനെൽ തുടങ്ങി അടുത്ത ഘട്ടം അങ്ങോട്ട് മാറണം എന്നതാണ് ലക്‌ഷ്യം.
മുന്നോട്ടുള്ള യാത്രയിൽ ഈ കലാകാരിക്ക് ഞങ്ങളുടെ എല്ലാവിധ ആശംസകളും നേരുന്നു
അഞ്ജന മനോഹർ (editor in chief Team Eye witness)

Top