ചായേല് എന്തെങ്കിലും കണ്ടാൽ ഞാനിടപെടും ..!!!! പ്രധാനമന്ത്രി ഇടപെട്ടു; ചായയുടെ വില നൂറില്‍ നിന്നും പതിനഞ്ചായി കുറച്ചു

വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്ക്ക് അറുതിയായി. വില കേട്ട് ഞെട്ടിയ തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ഷാജി കോടന്‍കണ്ടത്തിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കൊച്ചി വിമാനത്താവളത്തില്‍ 100 രൂപയാണ് ഷാജിയില്‍നിന്ന് ചായയ്ക്ക് ഈടാക്കിയത്. വിമാനത്താവള അധികൃതര്‍ കൈമലര്‍ത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദേശം വന്ന കാര്യം ഷാജി അറിഞ്ഞത്. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച്‌ ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉള്‍പ്പെടെയുള്ള പലഹാരങ്ങളും നല്‍കണം.

Top