കൊറോണ കാലത്തെ കെ എം സി സി തട്ടിപ്പുകൾ !!ചാർട്ടേർഡ് ഫ്ലൈറ്റിന് വ്യാജ റസീപ്റ്റ് അടിച്ചു പണം തട്ടിയ കെഎംസിസി ഭാരവാഹികൾ പിടിയിൽ.

കൊറോണ കാലത്തെ കെ എം സി സി തട്ടിപ്പുകൾ വീണ്ടും പുറത്താകുന്നു. പ്രവാസികളെ ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ കേരളത്തിലേക്ക് അയക്കുന്നതിലും തട്ടിപ്പ് നടത്തി കെ എം സി സി ഭാരവാഹികൾ. സ്വർണ കടത്തുപോലെയുള്ള അനേകം വിഷയങ്ങളിൽ സംശയത്തിന്റെ നിഴലിലുള്ള പ്രസ്ഥാനമാണ് കെ എം സി സി. ഫ്ലൈറ്റ് ചാർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് വ്യാജ രശീത്അടിച്ച് വിതരണം ചെയ്ത് കാശ് തട്ടിയത് അബ്ദുൽ ഖാദർ ചക്കനാത്ത്., നൗഷാദ് കാപ്പാട്, അബ്ദുൽ വഹാബ് നാട്ടിക ,ഷാഫി വള്ളിക്കാട് തുടങ്ങിയ കെ എം സി സി ഭാരവാഹികൾ ആണ്. സാധാരണക്കാരായ പ്രവാസികളെ ചതിക്കുകയാണ് ഇവർ ചെയ്തത്. വിഷയം പുറത്തായതോടെ മുഖം രക്ഷിക്കാൻ ഇവരെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയതായി കെ എം സി സി അറിയിച്ചു. ഷാർജ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ് ചുവടെ :- ” ജൂലായ് 17ന് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി തീരുമാനപ്രകാരം ഫ്ലൈറ്റ് ചാർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് വ്യാജ രശീത്അടിച്ച് വിതരണം ചെയ്തതായുള്ള പരാതിയിൽ അബ്ദുൽ ഖാദർ ചക്കനാത്ത്., നൗഷാദ് കാപ്പാട്, അബ്ദുൽ വഹാബ് നാട്ടിക ,ഷാഫി വള്ളിക്കാട് എന്നിവക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ കെ.എം.സി.സി. കേന്ദ്ര കമ്മിറ്റിക്ക് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ മേൽ പറഞ്ഞ വ്യക്തികളെ സംഘടനയുടെ എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്തതായി കേന്ദ്ര കമ്മിറ്റി തീരുമാനം ഇവിടെ അറിയിക്കുകയാണ് . ഷാർജ കെ.എം.സി.സി. സംസ്ഥാന ജന.. സെക്രട്ടറി ചുമതല താത്കാലികമായി വൈസ് പ്രസിഡൻ്റ് കെ.ടി.കെ മൂസ സാഹിബിന് നൽകിയതായും അറിയിക്കുന്നു. കബീർ ചാന്നാങ്കര ആക്ടിങ്ങ് പ്രസിഡൻറ് ഷാർജ: കെ.എം.സി.സി.

Top