അയോധ്യയിലെ ഭൂമി പൂജക്ക് മുന്നോടിയായി കോണ്‍ഗ്രസ്സ് നേതാവ് കമല്‍നാഥ് ഹനുമാന്‍ സ്തോത്രം ഉരുവിടും

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണെന്ന് മധ്യപ്രദേശിലെ കോണ്‍​ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്. ഭൂമി പൂജ നടക്കുന്നതിന് മുന്നോടിയായി ഹനുമാന്‍ സ്തോത്രം ഉരുവിടല്‍ ചടങ്ങ് നടത്താനും കമല്‍നാഥ് തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് ചടങ്ങെന്ന് കോണ്‍​ഗ്രസ് വക്താവ് ഭൂപേന്ദ്ര ​ഗുപ്ത പറഞ്ഞു.

‘നാഥ്ജിയുടെ വസതിയിലാണ് ചടങ്ങ്. അദ്ദേഹം ഹനുമാന്റെ വലിയ ഭക്തനാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും ചടങ്ങ്. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും സ്വന്തം വീടുകളില്‍ ഹനുമാന്‍ ചാലിസ ഉരുവിടാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്’- ഭൂപേന്ദ്ര ​ഗുപ്ത പറഞ്ഞു.

Top