‘ താമരയ്‌ക്ക്‌ കുത്താന്‍ പോളിംഗ്‌ ഏജന്റ്‌ പറഞ്ഞു; വോട്ട്‌ ആര്‍ക്ക്‌ ചെയ്യണമെന്നത് തന്റെ തീരുമാനം : ഫരീദാബാദിലെ യുവതി

ഫരീദാബാദ്‌: വോട്ടെടുപ്പില്‍ സ്‌ത്രീകളെ പോളിംഗ്‌ ഏജന്റ്‌ സ്വാധിനിക്കാന്‍ ശ്രമിച്ചത്‌ ബിജെപിക്ക്‌ വേണ്ടിയെന്ന്‌ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. വോട്ടിംഗ്‌ മെഷീന്‌ സമീപത്തെത്തി താമരയ്‌ക്ക്‌ വോട്ട് ചെയ്യാനാണ് അയാള്‍ പറഞ്ഞതെന്ന്‌ വീട്ടമ്മ പറഞ്ഞു. ഫരീദാബാദിലെ പോളിംഗ്‌ ബൂത്തില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചതോടെ പോളിംഗ്‌ ഏജന്റിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.

ഫരീദാബാദിലെ അസവോതി സ്വദേശിയായ ഗിരിരാജ്‌ സിംഗിനെയാണ്‌ കഴിഞ്ഞ ദിവസം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടു. വോട്ടിംഗ്‌ ക്രമക്കേട്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ആ ബൂത്തില്‍ റീപോളിംഗ്‌ നടത്താനും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു

‘ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരിന്‌ നേരെ താമരച്ചിഹ്നത്തിനടുത്തുള്ള ബട്ടണില്‍ പ്രസ്‌ ചെയ്യാനാണ്‌ അയാള്‍ പറഞ്ഞത്‌. വോട്ട്‌ ആര്‍ക്ക്‌ ചെയ്യണമെന്നത്‌ എന്റെ തീരുമാനമാണെന്ന്‌ ഞാന്‍ അയാളോട്‌ പറഞ്ഞു.’ ശോഭ ദേശീയ ചാനലിനോട് വെളിപ്പെടുത്തി.

അതെ സമയം , നിരക്ഷരരായ സ്‌ത്രീകളെ വോട്ട്‌ ചെയ്യാന്‍ സഹായിക്കുകയായിരുന്നു എന്ന് പറഞ്ഞാണ് ഗിരിരാജ്‌ സിംഗ് തടി തപ്പിയത്.വി ദ്യാഭ്യാസമില്ലാത്ത സ്‌ത്രീകള്‍ക്ക്‌ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന്‌ വിചാരിച്ചാണ്‌ താന്‍ സഹായിക്കാന്‍ ചെന്നതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു .

Top