പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച്‌ തൃശൂര്‍ പൂരം

തൃശൂര്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച്‌ തൃശൂര്‍ പൂരം. തൃശൂര്‍ പൂരത്തിലെ ഏറ്റവും വര്‍ണാഭമായ ചടങ്ങുകളിലൊന്നായ കുടമാറ്റത്തിന്റ വേദിയിലാണ് ധീര ജവാന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് തിരുവമ്ബാടി വിഭാഗം കുടകള്‍ ഉയര്‍ത്തിയത്. പൂരത്തിന് എത്തിയ പുരുഷാരത്തെ ഒന്നടങ്കം വൈകാരികമായ തലത്തിലേക്ക് ഇത് മാറ്റി.

സമകാലിക രാഷ്ട്രീയചരിത്രത്തില്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ശ്രീ അയ്യപ്പനും ഗജവീരന്‍മാരുടെ മുകളില്‍ കയറിയതോടെ അക്ഷരാര്‍ത്ഥത്തില്‍ പൂരനഗരി ഭക്തിസാന്ദ്രമായി. വര്‍ണാഭമായ കുടകളാണ് ഇരു ദേവസ്വങ്ങളും കുടമാറ്റം മത്സരത്തിനായി ഒരുക്കിയിരുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ കൂടുതല്‍ കാണികളാണ് കുടമാറ്റത്തിന് സാക്ഷ്യംവഹിക്കാന്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ എത്തിയത്.

Top