ബംഗാളില്‍ യോഗിയുടെ തെരഞ്ഞെടുപ്പ് റാലിക്കും വിലക്ക്; അമിത് ഷായ്ക്ക് പിന്നാലെ യുപി മുഖ്യനും കൂട്ടുവിലങ്ങിട്ട് മമത

അമിത് ഷായ്ക്ക് പിന്നാലെ യുപി മുഖ്യന് യോഗി ആദിഥ്യനാഥിനും കൂച്ചുവിലങ്ങിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യോഗി ആദിത്യനാഥിന്റെ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മമത.

ദക്ഷിണ കൊല്‍ക്കത്തയിലെ റാലിക്കുള്ള അനുമതിയാണ് മമത റദ്ദാക്കിയത്. നേരത്തെ അമിത് ഷായുടെ രാലിക്കും മമത അനുമതി നിഷേധിച്ചിരുന്നു. അതേസമയം മമതസര്‍ക്കാരിനെ നീക്കത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ പറഞ്ഞു.

Top