പ്രവാസികളില്‍ രക്തസമ്മര്‍ദം ; വ്യായാമം ശീലമാക്കണമെന്ന് ഡോക്​ടര്‍മാര്‍

മനാമ: അമിതമായ രക്തസമ്മര്‍ദ്ദം പ്രവാസികളില്‍ പക്ഷാഘാതം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ രക്തസമ്മര്‍ദം പരിശോധിക്കാന്‍ ഏവരും തയ്യാറാകണമെന്ന്​ ഡോക്​ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു . രാജ്യത്തെ ആശുപത്രികളില്‍ രക്തസമ്മര്‍ദം കൂടി ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പ്രവാസികളുടെ എണ്ണം കൂടുകയാണ്​.

ഭൂരിപക്ഷം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ്​. കൃത്യമായ വ്യായാമമില്ലായ്​മ, മാനസിക സംഘര്‍ഷം, ഭക്ഷണ ക്രമീകരണമില്ലായ്​മ, ഉപ്പി​​െന്‍റ അമിത ഉപഭോഗം തുടങ്ങിയവയാണ്​ രക്തസമ്മര്‍ദം കൂട്ടുന്നത്​. രക്തസമ്മര്‍ദം കൂടുതലാണെന്ന്​ തിരിച്ചറിഞ്ഞാല്‍ ഡോക്​ടറെ കണ്ട്​ കൃത്യമായ ചികിത്​സ നടത്തുകയാണ്​ വേണ്ടത്​. അതെ സമയം രക്തസമ്മര്‍ദം പരിശോധിക്കാത്തവരും ഇതി​​െന്‍റ പ്രശ്​നങ്ങളെക്കുറിച്ച്‌​ അറിയാത്തവരുമായ പ്രവാസികള്‍ ഏറെയുണ്ടെന്നും ഡോക്​ടര്‍മാര്‍ പറയുന്നു. വിവിധ പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്ബുകളിലെ രോഗനിര്‍ണ്ണയങ്ങളിലും വെളിപ്പെടുന്ന പ്രധാന വില്ലന്‍ അമിത രക്തസമ്മര്‍ദമാണ്​. ദൈനം ദിനം വ്യായാമം ചെയ്​തും ഡോക്​ടര്‍ നിര്‍ദേശിക്കുന്ന മരുന്ന്​ ഉപയോഗിച്ചും മുന്നോട്ടുപോയാല്‍ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കാം എന്നും ഡോക്​ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു .

Top