Eyewitness news impact സിപിഐഎം നെതിരെയുള്ള വ്യാജ വാ൪ത്ത ഏഷ്യാനെറ്റ് ന്യൂസ് പിൻവലിച്ചു ; ഏഷ്യാനെറ്റ് മാപ്പ് പറയണമെന്ന് സോഷ്യൽ മീഡിയ

സിപിഐഎം നെതിരെ വ്യാജ വാർത്തയുമായി വീണ്ടും ഏഷ്യാനെറ്റ്‌ ന്യൂസ്‌ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ ഭിന്നത സൃഷ്ടിക്കാൻ ലക്ഷ്യം വച്ച് തയ്യാറാക്കിയ കള്ളവാർത്ത തെളിവ് സഹിതം പുറത്തായതോടെ ഏഷ്യാനെറ്റ്‌ പിൻവലിക്കുകയായിരുന്നു.


2017 ൽ വെച്ച ഫ്ലെക്സ് ഉപയോഗിച്ചാണ് സിപിഐഎം നെതിരെ വ്യാജ വാർത്തയുമായി ഏഷ്യാനെറ്റ്‌ ന്യൂസ്‌ എത്തിയത്. . “കണ്ണൂരിലെ സിപിഎം വിഭാഗീയത മൂർച്ഛിക്കുന്നു; പി ജയരാജനെ പ്രകീർത്തിച്ച് ഫ്ലെക്സ് ബോർഡ്” എന്ന തലക്കെട്ടോടെയാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇതിനായി തെളിവെന്ന രീതിയിൽ ഏഷ്യാനെറ്റ്‌ ഉപയോഗിച്ചത് 2017 ൽ വെച്ച ഫ്‌ളെക്‌സും.


സിപിഐഎം പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ഏഷ്യാനെറ്റ്‌ ന്യൂസ്‌ തയ്യാറാക്കിയ തിരക്കഥയാണ് ഈ വാർത്തയ്ക്ക് പിന്നിൽ. ജനങ്ങളെ പാർട്ടിക്കെതിരെ തിരിപ്പിക്കാനുള്ള വൃത്തിക്കെട്ട മാധ്യമ പ്രവർത്തനമാണ് ഏഷ്യാനെറ്റ്‌ ന്യൂസിന്റെത്. മാധ്യമ സംസ്കാരം എന്നത് ഏഷ്യാനെറ്റിന് കേട്ടറിവ് പോലുമില്ലെന്നത് സത്യമാണ്. അത്രത്തോളം കള്ള വാർത്തകളാണ് ദിവസേന അവർ പ്രചരിപ്പിക്കുന്നത് .

പി ജയരാജനെ ലക്ഷ്യം വെച്ചാണ് ഇപ്പോൾ മാധ്യമങ്ങളുടെ നീക്കം. എങ്ങനെയും പി ജയരാജൻ എന്ന സിപിഐഎം നേതാവിനെ തളർത്തുക എന്നത് മാത്രമാണ് മാധ്യമങ്ങളുടെ ഉദ്ദേശം. അതിനായി പിണറായി വിജയനും ജയരാജനും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടെന്നും, പാർട്ടിയിൽ ഈ നേതാക്കൾ മൂലം ഭിന്നത രൂക്ഷമാണെന്നുമുള്ള കുപ്രചരണങ്ങൾ കൃത്യമായി തിരക്കഥ ഒരുക്കി അവർ പ്രചരിപ്പിക്കുന്നു.


ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചുവടെ :-

സിപിഎം കണ്ണൂരിലെ വിഭാഗീയത മൂർച്ഛിക്കുന്നു. കണ്ണൂരില്‍ പി ജയരാജനെ പ്രകീർത്തിച്ച് പാർട്ടി ശക്തികേന്ദ്രത്തിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. ജില്ലാ കമ്മിറ്റി ഇന്ന് ചേരാനിരിക്കെയാണ് കണ്ണൂർ തളിപ്പറമ്പിലെ മാന്ധംകുണ്ട് എന്ന സ്ഥലത്ത് ബോർഡ് വച്ചത്.

റെഡ് ആർമി എന്ന പേരിലാണ് പാർട്ടി ശക്തി കേന്ദ്രത്തിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍.. വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍ സഖാവ് പി. ജെ.’ എന്നാണ് ഫ്ലെക്സ് ബോർഡില്‍ കുറിച്ചിരിക്കുന്നത്.

‘യുവത്വമാണ് നാടിന്‍റെ സ്വപ്നവും പ്രതീക്ഷയും, നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തഴച്ചു വളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്‍റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം’ എന്നും ഫ്ലെക്സ് ബോർഡില്‍ പറയുന്നുണ്ട്. ജയരാജനെക്കുറിച്ച് പാർട്ടി സംസ്ഥാന സമിതിയില്‍ ഉയർന്ന പരാമര്‍ശങ്ങൾക്ക് പിന്നാലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ജയരാജനെതിരെ രംഗത്ത് വന്നിരുന്നു.

Top