കൈയ്യിൽ നീലക്കൊടിയും ഒക്കത്ത് കഠാരയുമായി നടന്ന കെ എസ് യു നേതാവാണ് ഏഷ്യനെറ്റിലെ ന്യൂസ് നൈറ്റിലൂടെ കുറെ നിരീക്ഷകൻമാരുടെ സഹായത്തോടെ എസ് എഫ് ഐ യുടെ നെഞ്ചിൽ കത്തി കുത്തിയിറക്കാൻ ശ്രമിക്കുന്നത് : വിനു വി ജോണിനെതിരെ പ്രീജിത്ത് രാജിന്റെ പോസ്റ്റ്‌.

ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ രാഷ്ട്രീയം ഏവർക്കും അറിവുള്ളതാണ്. കോൺഗ്രസ്സിന്റെ വാലായി കാലങ്ങളായി അയാൾ മാധ്യമപ്രവർത്തനം നടത്തുന്നു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ എന്ന ചാനലിനെ ഉപയോഗിച്ച് സിപിഐഎം നെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നതിന്റെ നേതാവ് വിനുവാണ്. “പണ്ട് കെ എസ് യു ക്രിമിനലായിരുന്നു വിനു വി ജോൺ.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുമ്പോൾ കൈയ്യിൽ നീലക്കൊടിയും ഒക്കത്ത് കഠാരയുമായി നടന്ന കെ എസ് യു നേതാവാണ് കഞ്ചാനെറ്റിലെ ന്യൂസ് നൈറ്റിലൂടെ കുറെ നിരീക്ഷകൻമാരുടെ സഹായത്തോടെ എസ് എഫ് ഐ യുടെ നെഞ്ചിൽ കത്തി കുത്തിയിറക്കാൻ ശ്രമിക്കുന്നത് ” പ്രീജിത്ത് രാജ്‌ പറഞ്ഞു.

പ്രീജിത്ത് രാജിന്റെ പോസ്റ്റ്‌ ചുവടെ :-

കഞ്ചാനെറ്റിലെ വിനു വി ജോൺ, എസ് എഫ് ഐ ക്ക് വായ്ക്കരിയിടാൻ വിദ്യാർത്ഥി കാലം മുതലേ ശ്രമിക്കുന്നതാണ്. അന്ന് കെ എസ് യു ക്രിമിനലായിരുന്നു വിനു വി ജോൺ.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുമ്പോൾ കൈയ്യിൽ നീലക്കൊടിയും ഒക്കത്ത് കഠാരയുമായി നടന്ന കെ എസ് യു നേതാവാണ് കഞ്ചാനെറ്റിലെ ന്യൂസ് നൈറ്റിലൂടെ കുറെ നിരീക്ഷകൻമാരുടെ സഹായത്തോടെ എസ് എഫ് ഐ യുടെ നെഞ്ചിൽ കത്തി കുത്തിയിറക്കാൻ ശ്രമിക്കുന്നത്.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു സ്ഥാനാർത്ഥിയായി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റിൽ മത്സരിച്ച്, മരിച്ചുപോയ ഉബൈദ് റാവുത്തറോട് പരാജയപ്പെട്ട വിനു വി ജോണിന് എസ് എഫ് ഐ യോടുള്ള പക യാദൃശ്ചികമായുള്ളതല്ല.

വിനു വി ജോൺ കെ എസ് യു നേതാവായിരുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ആദ്യമായി എസ് എഫ് ഐ വിജയിക്കുന്നത് 1982ലാണ്. അന്ന് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ സി വി ജോസിനെ കോളേജിനുള്ളിൽ വച്ച് കെ എസ്‌ യു കൊലയാളികൾ കുത്തി കൊല്ലുകയായിരുന്നു.

ആ ആക്രമണത്തിൽ മാരകമായ മുറിവുകളേറ്റ കോളേജ് യൂണിയൻ ചെയർമാൻ എം എസ് പ്രസാദ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആ കൊലപാതക കേസിലെ സാക്ഷി ആയിരുന്നു പ്രസാദ്.

ആ കൊലക്കേസിൽ പ്രസാദ് സാക്ഷി പറഞ്ഞാൽ കോൺഗ്രസ് പോറ്റി വളർത്തുന്ന കെ എസ്‌ യു ഗുണ്ടകൾ ശിക്ഷിക്കപ്പെടുമെന്നതിനാലാണ് 1983ലെ തിരുവോണ ദിവസം എം എസ് പ്രസാദിനെ നിഷ്ഠൂരമായി വെട്ടി കൊന്നത്.

അന്നും ഇന്നും വിനു വി ജോൺ എന്ന കെ എസ് യു ക്കാരൻ ആ കൊലപാതകങ്ങളിൽ അഭിമാനം കൂറുന്ന കൊലക്കത്തി രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. ഇത്തരം കള്ള നാണയങ്ങളാണ് എസ് എഫ് ഐ യെ തകർക്കാൻ, കഞ്ചാനെറ്റിലെ ന്യൂസ് നൈറ്റിലൂടെ ശ്രമിക്കുന്നത്.

നിന്റെയൊക്കെ കത്തിമുനയിൽ കോർത്തെടുക്കപ്പെട്ടിട്ടും പട്ടുപോകാതെ ഈ വിദ്യാർത്ഥി സംഘടന നിലനിൽക്കുന്നത് കുത്തിയും കൊന്നും കൊലവിളിച്ചുമല്ല. അങ്ങനെ ഒരു വിദ്യാർത്ഥി സംഘടനയ്ക്കും നിലനിൽക്കാനുമാകില്ല. ഒരു കാലത്ത് കേരളത്തിലെ ക്യാമ്പസുകൾ അടക്കിവാണിരുന്ന വിനു വി ജോണിന്റെ കെ എസ് യു പിന്നീട് തീർത്തും ദുർബലമായി പോയത് കഠാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ്.

കെ എസ് യു കാലത്ത് ഒക്കത്ത് സൂക്ഷിച്ച കഠാര ഉപയോഗിച്ച് ന്യൂസ് റൂമിലിരുന്ന് എസ് എഫ് ഐ യെ കുത്തി വീഴ്ത്താമെന്നത് വിനുവിന്റെ വ്യാമോഹം മാത്രമാണ്.

Top