ഡിജിറ്റലിലും കേരളം നമ്പര്‍ 1 ; ഏറ്റവും മികച്ച ഡിജിറ്റല്‍ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്‌

രാജ്യത്തെ ഏറ്റവും മികച്ച ഡിജിറ്റല്‍ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്‌. ഡല്‍ഹി ആസ്ഥാനമായ ഗവേണന്‍സ്‌ നൗ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ട്രാന്‍സ്‌മിഷന്‍ പുരസ്‌കാരത്തിനാണ്‌ കേരളം അര്‍ഹമായത്‌. സംസ്ഥാന ഐടി മിഷന്‍ വഴി ഇ ഗവേണന്‍സ്‌ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതിനാണ്‌ പുരസ്‌കാരം.

സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയില്‍ നടപ്പാക്കിയ കെഫൈ, സിപിആര്‍സിഎസ്‌ പദ്ധതികളാണ്‌ പരിഗണിച്ചത്‌. സംസ്ഥാനത്തെ 2000 പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലക്ഷ്യമിട്ടാണ്‌ കെഫൈ പദ്ധതി നടപ്പാക്കിയത്‌.

ഡല്‍ഹിയില്‍ നടന്ന ഗവേണന്‍സ്‌ നൗ ഡിജിറ്റല്‍ ട്രാന്‍സ്‌മിഷന്‍ പുരസ്‌കാര വിതരണച്ചടങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ എന്‍ എസ്‌ ത്രിപാഠിയില്‍നിന്ന്‌ സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ഡോ. എസ്‌ ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി.

Top