സ്പീക്കറുടെ ഡയസില്‍ കയറിയ നാലു എംഎല്‍എമാര്‍ക്ക് ശാസന

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറിയ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ശാസന.

റോജി ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ഐസി ബാലകൃഷ്ണന്‍ എന്നിവരാണ് സാമാന്യ മര്യാദ ലംഘിച്ച്‌ ഡയസില്‍ കയറിയത്. ഈ നാലു എംഎല്‍എമാര്‍ സഭ നടത്താന്‍ അനുവദിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

സഭയുടെ ചരിത്രത്തില്‍ അസാധാരണമായ സംഭവങ്ങളാണ് ഇന്നലെ സഭയില്‍ നടന്നത്.

കെഎസ് യു നടത്തിയ മാര്‍ച്ചിനിടെ ഷാഫി പറമ്ബില്‍ എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് സഭ ഇന്ന് അലങ്കോലമാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തെ ത്തുടര്‍ന്ന് സ്പീക്കര്‍ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

Top