രജിത്തും പവനും ചെയ്യുന്നതെല്ലാം ടാസ്ക്കും ഗെയിമും മറ്റുള്ളവര്‍ അതേ കാര്യം ചെയ്യുമ്പോള്‍ ഗ്രൂപ്പിസവും ആവുന്നതെങ്ങനെ ? വെട്ടുക്കിളി ഫാന്‍സിന്റെ സൈബര്‍ ആക്രമണം അതിര് കടക്കുമ്പോള്‍

ബിഗ്‌ ബോസ് സീസന്‍ 2 ല്‍ ഏറ്റവും കൂടുതല്‍ വഴക്കുകള്‍ നടന്നത് രജിത് കുമാറിനെ ചുറ്റിപ്പറ്റിയാണ്. ആരുമായും പൊരുത്തപ്പെടാത്ത ഒരു പ്രത്യേക ജീവിയായി രജിത് കുമാര്‍ മാറുന്നതാണ് ഇതിന് കാരണം. ഇന്ന് കൂടെ നിര്‍ത്തി താലോലിക്കുന്നവരെ നാളെ പുതിയ ആളിനെ കാണുമ്പോള്‍ കാല് മടക്കി ചവിട്ടുന്നതും അതുവരെ പറഞ്ഞതൊക്കെ മാറ്റി പറയുന്നതും അത് ചൂണ്ടിക്കാണിക്കുന്നവരെ മോശക്കാരാക്കുന്നതുമാണ് ഷോയില്‍ രജിത്തും പുറത്ത് വെട്ടുക്കിളി ഫാന്‍സും ചെയ്യുന്നത്. ബിഗ്‌ ബോസ് ഷോയില്‍ കയ്യാങ്കളി ആദ്യം തുടങ്ങി വയ്ക്കുന്നതും ആളുകളോട് തട്ടിക്കയറി സംസാരിക്കുന്നതും രജിത് തന്നെയാണ്. ഒരിക്കല്‍ സുജോയോട് ‘അടിക്കെടാ’
 എന്ന് പറഞ്ഞു ചാടി വീണ് സുജോയെ പിടിച്ചു തള്ളിയത് രജിത് ആണ്. പിന്നീട് സുജോയെ ‘പെണ്ണാളന്‍’ എന്ന് വിളിച്ചതും മറ്റാരുമല്ല. അതൊക്കെ മറന്നു രജിത്ത് കുമാറുമായി സഹകരിച്ചു പോന്നിരുന്ന ആളാണ്‌ സുജോ. എന്നാല്‍ പവന്‍ വന്നപ്പോള്‍ രജിത്ത് കുമാര്‍ സുജോയെ ‘മാങ്ങാണ്ടി മോറന്‍’ ആക്കി. അതിനെയും ബാക്കിയുള്ളവര്‍ ചോദ്യം ചെയ്തു. ഒടുവില്‍ ചോദ്യം ചെയ്തവര്‍ കുറ്റക്കാരും സുജോയെ ആക്ഷേപിച്ച രജിത്ത് മാന്യനുമായി.
ഇന്നലത്തെ എപ്പിസോടിലും സമാന സംഭവങ്ങളാണ് ഉണ്ടായത്. മിനിഞ്ഞാന്ന് രാത്രി മറ്റുള്ളവരുടെ കോയിന്‍ അടിച്ചു മാറ്റാന്‍ അര്‍ദ്ധരാത്രി പമ്മി നടന്നു ആളുകള്‍ ഉണര്‍ന്നപ്പോള്‍ ചമ്മിയത് പവന്‍ ആണ്. ഇന്റിവിജ്വല്‍ ടാസ്ക് ആയ ലക്ഷ്വറി ബജറ്റ് ടാസ്കില്‍ ആദ്യം ഗ്രൂപ്പ് കളിച്ചത് രജിത്തും പവനുമാണ്. കോയിന്‍ കളക്റ്റ് ചെയ്യാന്‍ സ്ത്രീകളെ അറ്റാക്ക് ചെയ്യാന്‍ പവനോട് പറഞ്ഞത് രജിത്ത് ആണെന്ന് ഷോയില്‍ തന്നെ സംസാരമായ കാര്യമാണ്. സ്ത്രീകളുടെ ദൗര്‍ബല്യം ചൂഷണം ചെയ്യാന്‍ രജിത്ത് പറഞ്ഞത് പവന്‍ അനുസരിച്ചപ്പോള്‍ മറ്റുള്ളവര്‍ അതിനെ എതിര്‍ത്തു. രണ്ടാമത് കോയിന്‍ പെറുക്കുന്ന സമയത്ത് എലീനയെ പിടിച്ചു തള്ളിയത് രജിത്ത് ആയിരുന്നു. ആ റൗണ്ടില്‍ രജിത്ത് പവന് കിട്ടിയ കോയിനുകള്‍ സൂക്ഷിച്ചു വച്ച് സ്വയം ഗെയിമില്‍ നിന്ന് പിന്‍വാങ്ങി നിന്ന്. അതൊക്കെ ഗെയിം എന്നാണ് രജിത്തിന്റെയും വെട്ടുക്കിളി ഫാന്സിന്റെയും ഭാഷ്യം. അവരുടെ കളികള്‍ അധികമായപ്പോള്‍ അതുവരെ ഒറ്റതിരിഞ്ഞു കളിച്ചവര്‍ അതേ കളി തിരിച്ചു കളിച്ചു. അത് രാജിത്തിനും ഫാന്‍സിനും സഹിക്കാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ ചെറിയ കണ്‍ഫ്യൂഷന്‍റെ ഭാഗമായി ആദ്യം രജിത്തിന്റെയും പിന്നീട് പവന്റെയും കോയിനുകള്‍ മോഷണം പോയി. അതായിരുന്നു ടാസ്ക്കും. ബിഗ്ബോസ് അത് ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ പവനും രാജിത്തും പിന്നീട് അവിടെ കാണിച്ചു കൂട്ടിയത് ബിഗ്‌ ബോസ് ഷോയുടെ നിയമാവലികള്‍ക്ക് കടക വിരുദ്ധമായ കാര്യങ്ങളായിരുന്നു. സ്ത്രീകളെ പച്ചയ്ക്ക് അസഭ്യം മുന്‍പും പറഞ്ഞിട്ടുള്ള പവന്‍ ഇതിലും സമാന രീതി തുടര്‍ന്ന്. രജിത്ത് അതിനെല്ലാം പിന്തുണയുമായി നിന്നു. സൂരജിന്റെ കോയിന്‍ പവന്‍ തട്ടിപ്പറിക്കാന്‍ നോക്കിയതും ഹൌസില്‍ ബഹളം ഉണ്ടാവാനിടയായി. അതൊക്കെ ചെയ്തത് രജിത്തും പവനും ആയതുകൊണ്ട് തന്നെ ഫാന്‍സിനു അതൊക്കെ മാസ് ഡയലോഗ് ആണ്. അവരുടെ ആ ചെയ്തികള്‍ക്കെതിരെ പ്രതികരിച്ചവര്‍ ഒക്കെ കോളനി, അയല്‍ക്കൂട്ടം, സീരിയല്‍, കുണ്ടന്‍, അങ്ങനെ നീളുന്നു വിശേഷണങ്ങള്‍.
അതായത് രാജിത്തിനും രജിത്തിന്റെ കൂടെയുള്ള ആളിനും എന്തും പറയാം, കാണിക്കാം മറ്റുള്ളവര്‍ക്ക് കാണിക്കാന്‍ പാടില്ല, അതിനെതിരെ പ്രതികരിക്കാന്‍ പാടില്ല. അതാണ്‌ രജിത്തിന്റെയും ഫാന്സിന്റെയും ഭാഷ്യം. സോഷ്യല്‍ മീഡിയയിലും സമാന രീതിയാണ്. തെറിയഭിഷേകം ആണ് എങ്ങും. രജിത്തിനെ എതിര്‍ത്ത് കമന്റ് ഇടുന്നവരെ സംഘം ചേര്‍ന്ന് സൈബര്‍ ആക്രമണം നടത്തുക തെറി വിളിക്കുക എന്നതൊക്കെയാണ് വെട്ടുക്കിളി ഫാന്‍സിന്റെ പരിപാടി. അവരുടെ തെറി ഭയന്നാണ് ആളുകള്‍ ഏഷ്യാനെറ്റ്‌ വീഡിയോകളില്‍ കമന്റ് ഇടാന്‍ മടിക്കുന്നത്. അന്‍പതിനായിരം പേര്‍ കണ്ട വീഡിയോയില്‍ പരമാവധിയുള്ള എതിര്‍ കമന്റുകള്‍ ഏറിയാല്‍ അയ്യായിരമാണ്. ബാക്കിയാലുകള്‍ ഈ തെറികള്‍ കണ്ടു മൗനം പാലിക്കുന്നു. അതാണ്‌ സത്യം. മള്‍ടി വോട്ടിംഗ് സിസ്റ്റം ആയതുകൊണ്ട് തന്നെ ഫേക്ക് അക്കൌണ്ടുകള്‍ തച്ചിന് നിന്ന് വോട്ട് ചെയ്ത് രജിത്തിനെ ഒന്നാമാതെത്തിക്കുന്നു. കൂട്ടത്തില്‍ കുറച്ച് കുലസ്ത്രീ ടീമുകളും ചേരുന്നതാണ് ഇന്ന് കാണുന്ന രജിത്ത് ആര്‍മി.
ടാസ്ക്കില്‍ തോറ്റതിന്റെ കലിപ്പില്‍ വായില്‍ തോന്നിയത് പറഞ്ഞു തുടങ്ങിയത് രജിത്തും പവനും ആണ്. എല്ലാവരെയും അടച്ചാക്ഷേപിച്ച് രജിത്ത് മുന്നോട്ട് പോവുമ്പോള്‍ പ്രതികരണം ഉണ്ടാവുക സ്വാഭാവികം. ബിഗ്‌ ബോസ് ഹൗസില്‍ നടക്കുന്ന വഴക്കുകളുടെ പ്രഭവ കേന്ദ്രം രജിത്ത് കുമാറും അയാള്‍ നേതൃത്വം കൊടുക്കുന്ന ടീമും ആണ്. ആയതു കൊണ്ട് തന്നെ രജിത്ത് പുറത്ത് പോയാല്‍ ഗെയിം കുറച്ചുകൂടി സഭ്യവും നീതി പൂര്‍വ്വവും ആവുമെന്ന് ഞാന്‍ കരുതുന്നു. ഒന്നും കിട്ടിയില്ലെങ്കില്‍ മതവും പേഴ്സണല്‍ ആക്ഷേപവുമാണ് രജിത്തിന്റെ ആയുധം. അതൊക്കെ എതിര്‍ക്കപ്പെടേണ്ട കാര്യങ്ങള്‍ തന്നെയാണ്. അതൊക്കെ രജിത്ത് അണ്ണന്റെ മാസ്മരിക പ്രകടനം ആണെന്നാണ്‌ വെട്ടുക്കിളി ഫാന്‍സിന്റെ ഭാഷ്യം. രജിത്ത് ആദ്യ സീസണിലെ സാബുവിനെ കണ്ടെങ്കിലും പഠിക്കാന്‍ ശ്രമിക്കുക. ഇടയ്ക്ക് സാബു പറഞ്ഞ ഡയലോഗ് അടിച്ചത് കൊണ്ട് മാത്രം മാസ് ആവില്ലെന്ന് രജിത്തും തിരിച്ചറിയണം. പവന്റെ ഭാര്യയെ ബന്ധപ്പെടുത്തി പറയുന്ന കാര്യങ്ങളോട് തീരെ യോജിപ്പില്ല എന്നുകൂടി പറയട്ടെ. പക്ഷെ പവന്റെ പ്രകടനം അമ്പേ മോശമാണ് എന്നതും പറയാതെ വയ്യ. പുറത്തു നിന്ന് കളികള്‍ കണ്ടു ഉള്ളില്‍ വന്ന പവന്‍ രജിത്തിനെ അനുകരിച്ച് പക്കാ സ്ത്രീ വിരുദ്ധന്‍ ആവുന്ന കാഴ്ചയാണ് ഓരോ ദിവസവും കാണുന്നത്.
തുടരും…
സുജാ മേനോന്‍
Top