നിങ്ങൾ മറന്നെങ്കിൽ ഞങ്ങൾ ഒർമ്മിപ്പിക്കാം… പാചക വാതക വില വർദ്ധനവിനെതിരെ വേറിട്ട പ്രതിഷേധമൊരുക്കി ഡിവൈഎഫ്ഐ

പാചക വാതക വില വർദ്ധനവിനെതിരെ
BJP യുടെ പഴയ സമരങ്ങൾ ഓർമപ്പെടുത്തി
മോദിയെയും, സ്മൃതി ഇറാനിയെയും സിലിണ്ടറുമായി
തെരുവിലിറക്കി DYFI അരൂക്കുറ്റി മേഖല കമ്മറ്റിയുടെ വ്യത്യസ്ത പ്രതിഷേധം…


ഗാർഹിക ഉപയോഗത്തിന്റെ സിലിണ്ടറൊന്നിന്ന്
ഒറ്റ ദിവസം കൊണ്ട് 146 രൂപ കൂട്ടിയ BJP സർക്കാരിന്റെ
നയത്തിനെതിരെ പഴയ സമരനേതാക്കൾ
മോദിയും, സ്മൃതി ഇറാനിയും, നിർമ്മല സീതാരാമനും
മഞ്ഞൾ ശോഭയുമെല്ലാം തെരുവിലിറങ്ങിയപ്പോൾ…

നിങ്ങൾ UPA കാലത്ത് നടത്തിയ ആ സമരങ്ങൾ സത്യസന്ധമായിരുന്നു എങ്കിൽ ജനങ്ങളോട് പ്രതിബദ്ധതയുള്ളവരാണ് നിങ്ങളെങ്കിൽ ജനങ്ങളെ കൊള്ളയടിക്കുന്ന പാചകവാതക വിലവർധനവ് പിൻവലിക്കാൻ ബിജെപിയുടെ നേതാക്കൾ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ അരുക്കുറ്റി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു…
പ്രതിഷേധ സമ്മേളനം ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സഖാവ് വിനു ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡണ്ട് സഖാവ് അനീഷ് വിഎസ് അധ്യക്ഷനായി. സഖാവ് ഉബൈദ്, ഷെജീർ, ബിജു, ബ്രിജോയ് പ്രമോദ് എന്നിവർ നേതൃത്വം നൽകി

Top