കായംകുളം’; വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗൃഹപ്രവേശം നടക്കുന്നൊരു നാട്; കായംകുളത്തിന്റെ ഈ പ്രത്യേകത നിങ്ങള്‍ക്കറിയാമോ ?

കായംകുളം എന്ന് കേട്ടാല്‍ ആദ്യം നമുക്ക് ഓര്മ വരിക കായംകുളം കൊച്ചുണ്ണിയെയാണ്. പിന്നീട് കെ.പി.എ.സി, കൊട്ടാരം അങ്ങനെ നീളുന്നു ലിസ്റ്റ്. എന്നാല്‍ കായംകുളത്തിന് മറ്റാരും അധികം പറഞ്ഞുകേള്‍ക്കാത്ത ഒരു പ്രത്യേകത കൂടിയുണ്ട്. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗൃഹപ്രവേശനം നടക്കുന്ന നാടാണ് കായംകുളം. പുതിയ വീട് വേണമെന്നൊന്നുമില്ല അവര്‍ക്ക് ഇത് സംഘടിപ്പിക്കാന്‍. ഒരേ വീടിന്റെ തന്നെ ഗൃഹപ്രവേശ ചടങ്ങ് എല്ലാവര്‍ഷവും നടത്താറുണ്ട്‌. ചിലപ്പോള്‍ പഴയ വീട് ഒന്ന് പെയിന്റ് അടിക്കും അല്ലെങ്കില്‍ ഒന്ന് കഴുകും. അത് കഴിഞ്ഞാല്‍ ഗൃഹപ്രവേശന ചടങ്ങായി. 1000 മുതല്‍ 3000 വരെ കുടുംബങ്ങളെയാണ്‌ സാധാരണയായി ഈ ചടങ്ങുകള്‍ക്ക് അവര്‍ ക്ഷണിക്കുക. ‘സംഭാവന പിരിക്കല്‍’ തന്നെയാണ് ഇതിന്റെ ലക്‌ഷ്യം. ഒരു വീട്ടില്‍ ഗൃഹപ്രവേശത്തിന് പൈസ കൊടുത്തയാള്‍ പിന്നീട് അവരുടെ വീട്ടിലും സമാനമായ രീതിയില്‍ ഗൃഹപ്രവേശം നടത്തും. ക്ഷണക്കത്ത് അടിച്ച് തന്നെയാണ് ഓരോ പ്രാവശ്യവും ഇങ്ങനെയുള്ള ചടങ്ങ് നടത്തുന്നത്.
ഒരു വര്‍ഷത്തില്‍ കൂടുതലായാല്‍ പൈസ വാങ്ങിയ ആളുകള്‍ അത് മറന്നുപോവുമെന്നും അതുകൊണ്ടാണ് വര്‍ഷാ വര്ഷം ഇങ്ങനെ ഗൃഹപ്രവേശം നടത്തുന്നതെന്നും അവര്‍ക്കിടയില്‍ നിന്ന് തന്നെ ഊര്‍ന്നു വീഴുന്ന വാക്കുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.
ഒരാള്‍ ചെയ്യുമ്പോള്‍ അത് അത്ഭുതവും എല്ലാവരും ചെയ്യുമ്പോള്‍ അത് ‘സാധാരണ നാട്ടുനടപ്പ്’ എന്നുമാവും. അതുകൊണ്ട് തന്നെ കായംകുളംകാരല്ലാത്ത ആളുകള്‍ക്ക് ഇതില്‍ ഒരു അതിശയോക്തി തോന്നുമെങ്കിലും കായംകുളംകാര്‍ക്ക് ഇതില്‍ യാതൊരു കൂസലുമില്ല. വീട് പുതിയത് അല്ലെങ്കിലും ഞങ്ങള്‍ ഇങ്ങനെയൊക്കെ നടത്തും എന്നതാണ് അവരുടെ ലൈന്‍.
Top