പ്രതിപക്ഷത്തിന്റെ കയ്യില്‍ തെളിവ് പോയിട്ട് ഒന്നുമില്ല ;ഡാറ്റ വിറ്റെന്ന ആരോപണം തന്നെ ഉന്നയിച്ചത്‌ പത്രവാര്‍ത്ത കണ്ടാണ്;രമേശ്‌ ചെന്നിത്തല

കേരളത്തിലെ 87 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെ രേഖകള്‍ സ്പ്രിങ്ക്ളര്‍ കമ്ബനിക്ക് നല്‍കിയെന്ന ആരോപണത്തില്‍ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വലിയ രീതിയില്‍ യുഡിഎഫിലെ മുന്‍നിര നേതാക്കന്മാര്‍ അടക്കം വാര്‍ത്താസമ്മേളനം വിളിച്ച്‌ ദിവസങ്ങളോളം ചര്‍ച്ച ചെയ്ത വിഷയമാണ് ഒറ്റയടിക്ക് ഇല്ലാ എന്ന് പറഞ്ഞത്.

കേരളത്തിലെ പ്രമുഖ ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഞാന്‍ ആരോപണമായി ഉന്നയിച്ചത്. അവര്‍ പിന്നീട് പറഞ്ഞത് ഇതിന്റെ ചില ഘട്ടങ്ങളില്‍ ഈ ഡേറ്റ ഉപയോഗിക്കുന്നുണ്ട് എന്നതാണ്. അത് ഉപയോഗിക്കുന്നില്ല എന്ന് ഗവണ്‍മെന്റ് പറഞ്ഞപ്പോള്‍ ഓക്കേ, ഞാന്‍ അംഗീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ കയ്യിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ പറയുന്നത്. അത് മാധ്യമങ്ങളില്‍ വരുന്നതാണ്, അതല്ലാതെ ഞങ്ങളുടെ കയ്യില്‍ ഫയല്‍ ആക്സസ് ഒന്നും ഇല്ല. അല്ലാതെ ഞങ്ങളെന്ത് ചെയ്യാനാണ് – ചെന്നിത്തല പറഞ്ഞു.

Top